Malayali Special

ശബരിമല; മതവികാരം വ്രണപ്പെടുത്തിയ കേസിൽ ലിബിയുടെ മുൻകൂർ ജാമ്യം തള്ളി; അറസ്റ്റ് ഉണ്ടായേക്കും..!!

എറണാകുളം: ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് ശേഷം ശബരിമല ദർശനത്തിന് പോകാൻ ശ്രമം നടത്തി ശ്രദ്ധ നേടിയ മലയാളി യുവതികളിൽ ഒരാൾ ആണ് ലിബി.

അവിശ്വാസിയും ആക്ടിവിസ്റ്റും ആണെന്നുള്ള പ്രഖ്യാപനത്തോടെയാണ് ചേർത്തല സ്വദേശിയായ ലിബി ശബരിമല ദർശനത്തിന് ഒരുങ്ങിയത്. 2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18 നുമാണ് ഇവര്‍ മതവികാരം വൃണപ്പെടുത്തി പോസ്റ്റ് ഇട്ടത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുകയും തുടർന്ന് ഉടൻ അറസ്റ്റിലേക്ക് ആവശ്യമായ നടപടികളിലേക്ക് നീങ്ങും എന്നാണ് അറിയുന്നത്.

മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ ലിബിക്കെതിരെ സെന്‍ട്രല്‍ പൊലീസ് ചുമത്തിയിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago