Malayali Special

സ്വർണ്ണം കടത്ത് കേസിൽ ബാലഭാസ്കറിന്റെ മാനേജർ പ്രകാശ് തമ്പി അറസ്റ്റിൽ; വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ..!!

കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വർണ്ണ വേട്ട തുടരുകയാണ്. ഉന്നത ജോലി ഉള്ളവർ ആണ് കുടുങ്ങുന്നവരിൽ കൂടുതലും, തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സ്വർണ്ണ കടത്തിൽ ഇടനിലക്കാരനായ പ്രകാശ് തമ്പിയെ ഡിആർഐ അറസ്റ്റ് ചെയ്തത്.

സ്വർണ്ണ കടത്ത് കേസിൽ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെയും വിഷ്ണുവിന്റെയും സുഹൃത്താണ് തിരുമല സ്വദേശിയായ പ്രകാശ് തമ്പി.

25 കിലോ സ്വർണം പലതവണയായി കടത്തി കൊണ്ട് വന്ന കേസിൽ തെളിവുകൾ സഹിതം ആണ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. ജൂവലറി ഉടമകൾക്ക് സ്വർണ്ണം എത്തിച്ചു കൊടുക്കുന്നതും സ്ത്രീകൾ വഴി വിമാനത്താവളത്തിൽ എത്തുന്ന സ്വർണ്ണം ഏറ്റെടുക്കുന്നതും പ്രകാശ് തമ്പിയാണ്.

അതേ സമയം വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത വയലിൽ ആർട്ടിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർ ആണ് പ്രകാശ് തമ്പി എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിശദീകരണം നൽകി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ബാലഭാസ്കർ രംഗത്ത് എത്തിയിട്ടുണ്ട്.

ലക്ഷ്മി ബാലഭാസ്കർ നടത്തിയ കുറിപ്പ് ഇങ്ങനെ,

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago