ഇന്നലെയാണ് നാടിനെ ഞെട്ടിച്ച സ്വയം തീകൊളുത്തിയുള്ള ആത്മഹത്യ നെയ്യാറ്റിൻകരയിൽ അരങ്ങേറിയത്. തീ കൊളുത്തിയ അമ്മ ലേഖയും മകൾ വൈഷ്ണവിയും മരിച്ചിരുന്നു.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കാനറാ ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ കടം എടുക്കുകയും തുടർന്ന് നാൾ ഇതുവരെ 8 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. എന്നാൽ, ഇനിയും നാല് ലക്ഷം രൂപ കൂടി അടക്കാൻ ഉണ്ട് എന്നാണ് ബാങ്ക് അധികൃതർ അറിച്ചത്, ഇന്നലെ ജപ്തി നടപടികൾ നടത്തും എന്ന് പറഞ്ഞപ്പോൾ ആണ് ആത്മഹത്യ നടത്തിയത് എന്നുമാണ് ഇന്നലെ ലേഖയുടെ ഭർത്താവ് ചന്ദ്രൻ വെളിപ്പെടുത്തിയത്.
എന്നാൽ, ഇന്നലെ സംഭവം നടന്ന മുറി പോലീസ് സീൽ ചെയ്യുകയും ഇന്ന് ഫോറൻസിക് വിദഗ്‌ധർ നടത്തിയ പരിശോധനയിൽ ആണ് തീ കൊളുത്തിയ മുറിയുടെ ചുവരിൽ ആത്മഹത്യ കുറിച്ച് ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ കറുത്ത കരി കൊണ്ട് ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ, രണ്ട് സഹോദരിമാർ എന്നിവരെയും പേര് വിവരങ്ങൾ എഴുതിയിട്ടുണ്ട്.
ചന്ദ്രനെയും അമ്മെയും പോലീസ് രാവിലെ തന്നെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്, അവരെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുടുംബ പ്രശ്നങ്ങളും ഇത്തരത്തിൽ ഉള്ള ഒരു തീരുമാനത്തിലേക്ക് ഇവരെ എത്തിക്കാൻ കാരണം ആയി എന്നാണ് പോലീസ് കരുതുന്നത്. ഈ മരണത്തിന് പിന്നിൽ ചന്ദ്രന്റെയും സഹോദരിമാരുടെയും ഇടപെടൽ ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ ചന്ദ്രനെ പോലീസ് ചോദ്യം ചെയ്തപ്പോൾ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നുള്ള സൂചന ലഭിച്ചിരുന്നു. അതിനെ തുടർന്നാണ് പോലീസ്, ഇന്ന് രാവിലെ തുടർ അന്വേഷണം നടത്തിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…