Malayali Special

നെയ്യാറ്റിൻകര ആത്മഹത്യക്ക് പിന്നിൽ ഭർത്താവും ഭർതൃമാതാവും, വീട്ടിൽ മന്ത്രവാദം; വിഷം തന്ന് കൊല്ലാൻ നോക്കിയെന്നും ആത്മഹത്യ കുറിപ്പ് ഇങ്ങനെ..!!

ജപ്തി ഭയന്നാണ് നെയ്യാറ്റിൻകരയിലെ ആത്മഹത്യ എന്ന വാർത്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ആത്മഹത്യ കുറിപ്പ് പോലീസ് പുറത്ത് വിട്ടു. തങ്ങളുടെ ഇരുവരെയും മരണത്തിന് കാരണം ഭർത്താവ് ചദ്രനും ഭർതൃ മാതാവ് കൃഷ്ണമ്മയും ആണെന്ന് ആണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

ഭർത്താവും ഭർത്താവിന്റെ അമ്മയും അവരുടെ രണ്ടു ബന്ധുക്കളും ആണ് തങ്ങളുടെ മരണത്തിന് കാരണമാകുന്നത് എന്നാണ് ആത്മഹത്യ കുറിപ്പ് പറയുന്നത്. ഭർത്താവിനും അമ്മക്കും ഒപ്പം ബന്ധുക്കൾ ആയ കാശി, ശാന്ത എന്നിവരുടെ പേരുകളും ആത്മഹത്യ കുറിപ്പിൽ ഉണ്ട്. മൂന്ന് പേജുകൾ ആയി ആണ് ആത്മഹത്യ കുറിപ്പ്.

ഭർത്താവ് നിരന്തരം തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചു എന്നും, കടം ഇത്രയധികം വർദ്ദിക്കാൻ കാരണം ഭർത്താവ് ആണെന്നും തന്നെയും മകളെയും കുറിച്ച് മോശം രീതിയിൽ പറഞ്ഞു ശകാരിക്കുമെന്നും പലരോടും കടം വാങ്ങാൻ ആവശ്യപ്പെട്ടു എന്നു കത്തിൽ പറയുന്നു.

വീട് വിൽപ്പന നടത്തി കടം തീർക്കാൻ പലവട്ടം ശ്രമം നടത്തി എങ്കിൽ കൂടിയും ഭർത്താവിന്റെ മാതാവ് കൃഷ്ണമ്മ എതിർക്കുക ആയിരുന്നു. സ്ഥലത്ത് ആൽത്തറയുണ്ട് അതിൽ പൊളിക്കാൻ പാടില്ല എന്നും കടം എല്ലാം ദൈവം നോക്കി കൊള്ളും എന്നൊക്കെ പറഞ്ഞാണ് വിൽപന തടഞ്ഞത് എന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

സ്ത്രീധനത്തിന്റെ പേരിൽ തന്നെയും മകളെയും നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നും വിഷം തന്ന് കൊല്ലാൻ ഭർതൃ മാതാവ് ശ്രമം നടത്തി എന്നും ഭർത്താവ് അമ്മയുടെ സഹായത്തോടെ മറ്റൊരു വിവാഹം ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് എന്നും കുറിപ്പിൽ പറയുന്നു.

ഇവർ വീട്ടിൽ മന്ത്രവാദം നടത്തുന്നുണ്ട് എന്നും വീടിന് മുന്നിൽ മന്ത്രവാദകളം ഉണ്ട് എന്നും കുറിപ്പിൽ പറയുന്നു. തന്നെയും മകളെയും കുറിച്ച് മോശമായ രീതിയിൽ പറഞ്ഞു പ്രചരിപ്പിക്കുന്നു എന്നും അതിനാൽ തങ്ങൾ ജീവിതം അവസാനിപ്പിക്കുക ആണ് എന്നും കുറിപ്പിൽ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago