Malayali Special

ഖാദി ബോർഡിന് മുട്ടൻ പണിയുമായി മോഹൻലാൽ; 50 കോടി നഷ്ടപരിഹാരം നൽകണം എന്നാവശ്യം..!!

മോഹൻലാൽ ചർക്കയിൽ ഇരുന്ന് നൂൽ നൂൽക്കുന്ന എം സി ആർ മുണ്ടിന്റെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ രൂക്ഷ വിമർശനവുമായി ഖാദി ബോർഡ് രംഗത്ത് എത്തിയത്. എം സി ആറിന്റെ പരസ്യത്തിന് ഖാദി ബോർഡുമായി ഒരു ബന്ധവും ഇല്ല എന്നും, ഇത്തരത്തിൽ ഉള്ള വ്യാജ പരസ്യങ്ങൾ ഖാദി ബോർഡിന് നഷ്ടം ഉണ്ടാക്കും എന്നുമാണ് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്ജ് പരസ്യ പ്രസ്താവന നടത്തുകയും മോഹൻലാലിന് എതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തത്. തുടർന്ന് മോഹൻലാലിനും പരസ്യം നൽകിയ കമ്പനിക്കും ഖാദി ബോർഡ് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്‌തു.

തുടർന്നാണ് മോഹനല്ലിന്റെ ഭാഗത്ത് നിന്നും വക്കീൽ നോട്ടിസ് എത്തുന്നത്. തന്നെ പരസ്യമായി അധിക്ഷേപിച്ചതിന് 14 ദിവസത്തിന് അകം പരസ്യമായി മാപ്പ് പറയുകയോ, 50 കോടി നഷ്ട പരിഹാരം നൽകുകയോ വേണം എന്നാണ് മോഹൻലാൽ നോട്ടിസ് വഴി ഖാദി ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഖാദി ബോർഡ് പണം നൽകാൻ ഉള്ള ശേഷി തങ്ങൾക്ക് ഇല്ല എന്നും തെറ്റാണ് മോഹൻലാൽ ചെയ്തത് എന്നുള്ള ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് മോഹൻലാലിന് നോട്ടിസ് അയച്ചത് എന്നും, ഭീഷണി അല്ല നടത്തിയത് എന്നും അഭ്യര്ഥനയാണ് മോഹൻലാലിന് നടത്തിയത് എന്നും തെറ്റ് ചെയ്‌തട്ടില്ല എന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് മാപ്പ് പറയില്ല എന്നും ഖാദി ബോർഡ് വ്യക്തമാക്കി.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago