Malayali Special

ഫേസ്ബുക്ക് പ്രണയം; പതിനെട്ടുകാരി കാമുകി കോട്ടയത്ത് നിന്നും വണ്ടികയറി പാലക്കാട്ടേക്ക്, പക്ഷെ കാമുകനെ കാണും മുമ്പേ പോലീസ് പൊക്കി..!!

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയത്ത് രസകരമായ സംഭവങ്ങൾക്ക് സാക്ഷിയായത്. കാമുകിക്കും കാമുകനും പതിനെട്ട് വയസ്സ്. കാമുകി കോട്ടയംകാരി കോളേജ് വിദ്യാർത്ഥിനി. കാമുകൻ പാലക്കാടുകാരൻ.

ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്, ചാറ്റിംഗ് തുടങ്ങി മൂന്നാം ദിവസം കാമുകൻ കാമുകിയെ വീട്ടിലേക്ക് ക്ഷണിച്ചു. വൈകിട്ട് കോളേജ് വിട്ട വിദ്യാർത്ഥിനി വൈകിയും വീട്ടിൽ എത്താത്തത് മൂലമാണ് മാതാപിതാക്കളും ബന്ധുക്കളും അന്വേഷണം തുടങ്ങി എങ്കിലും രാത്രി ആയിട്ടും പെണ്കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്നാണ് പോലിസിൽ പരാതി നൽകുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു, തുടർന്ന് പെണ്കുട്ടിയുടെ സുഹൃത്തിൽ നിന്നും കാമുകന്റെ നമ്പർ വാങ്ങി പോലീസ് വിളിക്കുന്നത്.

എന്നാൽ, പോലീസ് വിളി എത്തിയപ്പോൾ കാമുകന്റെ മറുപടി ഇങ്ങനെ ആയിരുന്നു, പെണ്‍കുട്ടിയെ താന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി.

എന്നാല്‍ പെണ്‍കുട്ടിയെ പോലീസ് വിളിച്ചതോടെ താന്‍ തൃശൂരിലെത്തിയെന്നും പാലക്കാട്ടേക്കുള്ള ബസ് കാത്തുനില്‍ക്കുകയാണെന്നുമായിരുന്നു മറുപടി. തുടർന്ന് പെണ്‍കുട്ടിയെ കണ്ടെത്തി മാതാപിതാക്കളെ വിളിച്ചുവരുത്തി സുരക്ഷിതമായി ഏല്പിച്ചു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

10 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

10 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

10 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

11 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

11 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

11 months ago