ആനവണ്ടിയും ആനവണ്ടിയിലെ ജീവനക്കാരും എന്നും നാടിന്റെ കണ്ണിൽ ഉണ്ണികൾ ആണ്, ആ വാർത്തകളിലേക്ക് ദേ ഇപ്പോൾ ഒരു വാർത്ത കൂടി, കട്ടപ്പന ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് ഓട്ടത്തിന് ഇടയിൽ ബ്രെക്ക് നഷ്ടമായത്, ആലപ്പുഴ മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 7.35 നായിരുന്നു സംഭവം. അപ്രതീക്ഷിതമായി ബ്രെക്ക് നഷ്ടമായി പാഞ്ഞ ബസ്, ഡ്രൈവർ ഹാൻഡ് ബ്രെക്ക് വലിച്ചു എങ്കിൽ കൂടിയും നിന്നില്ല.
തുടർന്ന്, ബസിൽ നിന്നും ഡ്രൈവറും കണ്ടക്ടരും ചാടി വാഹനത്തിന് അടിയിൽ കല്ലിട്ട് വണ്ടി നിർത്തുകയായിരുന്നു. ഡ്രൈവര്‍ സോണി ജോസിന്റെയും കണ്ടക്ടര്‍ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
കുതിരക്കത്തിലെ വളവ് തിരിയുമ്പോൾ ആണ് 75 യാത്രക്കാർ ഉണ്ടായിരുന്ന വാഹനത്തിന്റെ ബ്രെക്ക് നഷ്ടമായത്. തുടർന്ന് വേഗം കുറക്കാൻ ശ്രമിച്ച ഡ്രൈവർ സോണി, ഹാൻഡ് ബ്രെക്ക് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത കുറച്ച് യാത്രക്കാരെ കണ്ടക്ടർ ഇരു ഡോറുകളും തുറന്ന് വെളിയിൽ ഇരിക്കുകയായിരുന്നു. തുടർന്നാണ് ബസിൽ നിന്നും ചാടി, കല്ലും മരക്കഷ്ണങ്ങളും കുറുകെ ഇട്ട് വാഹനം പൂർണ്ണമായും നിർത്തിയത്. എന്തായാലും ഇരുവരെയും ധൈര്യം കൈവിടാതെയുള്ള സംയോജിത ഇടപെടൽ മൂലം 75 ജീവനുകൾ ആണ് യാതൊരു പരുക്കും ഇല്ലാതെ രക്ഷപ്പെട്ടത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…