Malayali Special

എന്നെ ഏതെങ്കിലും ആശുപത്രിയിൽ ആക്കൂ, ഞാൻ വേറെയെന്തെങ്കിലും പറഞ്ഞോളാം; കേണപേക്ഷിച്ചിട്ടും ജിബിനെ അവർ കൊന്ന് തള്ളി..!!

വിവാഹിതയായ പ്രണയിനിയെ കാണാൻ മതിൽ ചാടി എത്തിയ ജിബിൻ വർഗീസിനെ കൊച്ചിയിൽ ക്രൂരമായി ഭർത്താവിന്റെ ബന്ധുക്കളും ഭർത്താവും ചേർന്ന് കൊന്ന പ്രതികളുടെ മൊഴികൾ ഇങ്ങനെ ഒക്കെ.

രണ്ടര മണിക്കൂറോളം ആണ് ജിബിനെ മർദ്ദിച്ചത് എന്നാണ് പ്രതികൾ നൽകിയ മൊഴി, വീടിന്റെ പുറകിൽ ഗോവണി പടികളിൽ തട്ടി താഴെ വീണ ജിബിനെ കെട്ടിയിട്ടാണ് ക്രൂരമായി മർദിച്ചത്.

വലിയ ചുറ്റിക, അമ്മിക്കല്ല, എന്നിവ ഉപയോഗിച്ചാണ് ക്രൂരമായി മർദിച്ചത്. യുവതിയുടെ ഫോണിൽ നിന്നും മെസേജ് അയച്ചത് പ്രകാരം ആണ് ജിബിൻ രാത്രിയിൽ യുവതിയുടെ വീട്ടിൽ എത്തിയത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. വ്യവസ്ഥ മതസ്ഥർ ആയിരുന്നു ഇരുവരുടെയും വിവാഹത്തിന് യുവതിയുടെ കുടുംബം എതിർപ്പ് പ്രകടിപ്പിക്കുകയും തുടർന്ന് മറ്റൊരു വിവാഹം ചെയ്ത് നൽകിയതും.

ഭര്‍തൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന സദാചാര കൊലയായിരുന്നു ജിബിന്റേത്. മര്‍ദ്ദിച്ച് കൊന്നശേഷം വാഹനാപകടം എന്നു വരുത്തി തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപം ജിബിന്റെ ബൈക്കും മറിച്ചിട്ടു. അപകടം ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ പോലീസിന്റെ സംശയമാണ് കൊലപാകത്തിന്റെ ചുരുളഴിച്ചത്. 13 പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ 11 പേരും ജിബിന്‍ കൊല്ലപ്പെടുന്ന വീടിനു പരിസരത്തുള്ളവരാണ്. മൂന്നുപേര്‍ പുറത്തു നിന്നു വിളിച്ചിട്ടു വന്നവരും.

എന്നെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കൂ… എന്തെങ്കിലും പറ്റിയതാണെന്നു പറഞ്ഞോളാമെന്നു ജിബിന്‍ മര്‍ദ്ദിക്കുന്നവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും മര്‍ദ്ദനം തുടരുകയാണ് ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെ ഇക്കാര്യം സമ്മതിച്ചു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago