Malayali Special

തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ചു കൊന്ന കേസിൽ അമ്മയെ അറസ്റ്റ് ചെയ്യും..!!

മലയാളി മനസാക്ഷിയെ ഞെട്ടിച്ച തൊടുപുഴയിൽ ഏഴ് വയസുള്ള കുരുന്നിനെ അമ്മയുടെ കാമുകൻ മർദ്ദിച്ച് കൊന്ന കേസിൽ ഇതുവരെ പ്രതിയായിരുന്നത് അമ്മയുടെ കാമുകൻ ആയിരുന്ന അരുൺ ആനന്ദ് മാത്രമാണ്, എന്നാൽ കുട്ടിയുടെ അമ്മയെ കൂടി ഇപ്പോൾ കേസിൽ പ്രതിയായ മാറിയിരിക്കുകയാണ്.

ഏഴ് വയസുള്ള സ്വന്തം മകനെ ക്രൂരമായ മർദിക്കുന്നത് നിരവധി തവണ കണ്ടിട്ടും അധികാരികളെ വിവരം അറിയിക്കാൻ തയ്യാറാകാതെ ഇരുന്ന അമ്മയാണ് കുട്ടിയുടേത്, കുട്ടിയുടെ അമ്മയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യാൻ ആണ് പോലീസ്‌ ഉന്നത തലത്തിൽ നിന്നും ഉള്ള തീരുമാനം.

കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തിൽ അമ്മയിൽ നിന്നും വീഴ്ച വന്നിട്ടുണ്ട് എന്നുള്ളതിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസ് എടുക്കുന്നത്. ബാലനീതി നിയമം 75 ആം വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. കുട്ടിയുടെ അമ്മക്ക് എതിരെ കേസ് എടുക്കാൻ ശിശുക്ഷേമ സമിതി നിർദ്ദേശം നൽകിയിരുന്നു.

ഇതുവരെ കേസിൽ രഹസ്യ മൊഴി നൽകാൻ പോലും കുട്ടിയുടെ അമ്മ തയ്യാറായില്ല. കുട്ടി ദാരുണമായി കൊല ചെയ്യപ്പെട്ടിട്ടും കാമുകന് എതിരെ മൊഴി നൽകാൻ പോലും യുവതി ഇതുവരെ തയ്യറാകാത്തത് പോലീസിനെ പോലും അമ്പരപ്പിച്ചു.

അമ്മയുടെ സാന്നിധ്യത്തിൽ ആണ് അമ്മയുടെ ആ കാമുകനാൽ ഏഴ് വയസ്സുകാരൻ ക്രൂരമായി മർദനത്തിന് അകപ്പെട്ടത്. അമ്മയും കാമുകനും പുറത്ത് പോയ സമയത്ത് കുട്ടിയുടെ ഇളയ സഹോദരൻ കട്ടിലിൽ മൂത്രം ഒഴിച്ചതിന് ആണ് ഏഴ് വയസുള്ള കുട്ടിയെ കാമുകൻ മർദ്ദിച്ച് കൊന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago