ഞാൻ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ എന്റെ ചിത്രവും വിവരങ്ങളും പ്രസിദ്ധപ്പെടുത്തണം; ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റ്..!!

ഇന്ത്യയിൽ ദിനംപ്രതി വർധിച്ചു വരുന്ന സംഭവങ്ങളിൽ ഒന്നാണ് ബലാത്സംഗവും തുടർന്നുള്ള കൊലപാതകങ്ങളും, കേരളത്തിലും ഇപ്പോൾ ഇതിന്റെ അളവ് വർധിച്ചു വരുകയാണ്. ബലാൽസംഗത്തിൽ പെടുന്ന പെണ്കുട്ടികളുടെ വിവരങ്ങൾ ഒന്നും തന്നെ സാധാരണ നിയമ പ്രകാരം പുറത്ത് വിടാറില്ല. ഇര എന്ന പേരിൽ ആണ് ഇത്തരത്തിൽ ഉള്ളവർ അറിയപ്പെട്ടുന്നത്.

എന്നാൽ, ചിലരുടെ വൈകൃതത്തിന് ഇരയായി മരിക്കുന്ന തങ്ങൾ വെറും നമ്പറുകളിൽ കാലത്തിന് മുന്നിൽ അറിയപ്പെടേണ്ടവർ അല്ല എന്നാണ് ശ്രീലക്ഷ്മി അറക്കൽ പറയുന്നത്. ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഞാൻ ബലാൽസംഗത്തിന്‌ ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാൻ വെറുമൊരു നമ്പറല്ല.
കൊല്ലപ്പെട്ടാൽ പോലും റേപ്പിന്‌ ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിൻ മേൽ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട്‌ പോകുകയാണെന്ന വാർത്ത വായിച്ചു. മരണപ്പെട്ട സ്‌ത്രീക്കും അഭിമാനമുണ്ട്‌ എന്നതാണ്‌ ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം.

പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാൽ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു.
എന്റെ മേൽ ഒരു കൊടുംകുറ്റവാളിയാൽ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന്‌ യാതൊരു ബന്ധവുമില്ല.

ബലാത്സംഗമെന്ന നികൃഷ്‌ട പ്രവർത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌.

എന്റെ മുഖം പൊതുജനങ്ങളുടെ ഓർമ്മയിൽ നിന്നും മായ്‌ക്കാൻ ഞാൻ ഈ സമൂഹത്തെ അനുവദിക്കില്ല.

ലോകത്ത്‌ ബാക്കിയുള്ള അത്തരം പുരുഷൻമാരിൽ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്‌ഥതയെങ്കിലും ബാക്കി നിർത്താതെ സോഷ്യൽ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സ്വൈര്യമായി കഴിയാൻ ഞാൻ അനുവദിക്കില്ല.

എന്റെ മരണശേഷം എന്നെ എങ്ങനെയാണ്‌ നിങ്ങൾ അഭിസംബോധന ചെയ്യാൻ പോകുന്നത്‌?
എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്‌?
എന്റെ മരണാനന്തരം എങ്ങനെയാണ്‌ എന്നെ നിങ്ങൾ അടയാളപ്പെടുത്താൻ പോകുന്നത്‌?
ഞാൻ വെറുമൊരു സംഖ്യയാണെന്നോ?
ദിവനേന ബലാൽസംഗത്തിന്‌ ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്‌, ആയിരക്കണക്കിന്‌ പേരിൽ ഏതോ ഒരാൾ?

എനിക്ക്‌ സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്‌ടറിയിലെ മറ്റൊരു നമ്പറല്ല ഞാൻ.
ഞാനിവിടെ രക്‌തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു.
എനിക്ക്‌ കുടുംബമുണ്ടായിരുന്നു, സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.
നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷൻമാരാണ്‌ എന്റെ ജീവൻ പറിച്ചെറിഞ്ഞത്‌.
ഈ കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണ്‌.
ഇപ്പോൾ, എന്നെ ലോകം മറക്കണമെന്ന്‌ നിങ്ങൾ ആവശ്യപ്പെടുന്നുവോ? ഞാൻ അതിനെതിരെ ശക്‌തമായി പൊരുതുക തന്നെ ചെയ്യും.

എന്റെ പേരുവിവരങ്ങൾ പുറത്ത്‌ വിടണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാൻ മറ്റൊരാളെ ഞാൻ അനുവദിക്കില്ല.
എന്റെ അഭിമാനത്തെ അളക്കാനുള്ള അർഹതയും മറ്റൊരാൾക്ക്‌ ഞാൻ കൈമാറിയിട്ടില്ല.
നിങ്ങളുടെ അഭിമാനത്തിന്റെ നിർവചനങ്ങൾ തുലയട്ടെ.

ഇതെന്റെ സഹോദരിമാർക്ക്‌ വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്‌.

തെരുവുകളിൽ എന്റെ പേര്‌ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയർത്തുക. നമുക്ക്‌ ഏവർക്കും നീതി ലഭിക്കും വരെ. അതിനൊരു നിമിത്തമാകാൻ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും.

#IamNOTjustAnumber എന്ന ക്യാമ്പെയിനിൽ ഞാനും പങ്കു ചേരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago