മോഹൻലാൽ എന്ന മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിട്ടു വർഷം നാൽപ്പത് കഴിയുന്നു. സിനിമക്ക് ഒപ്പം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ മുൻ പന്തിയിൽ ആണ് മോഹൻലാൽ.
കുറെ വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയാണ്, മോഹൻലാൽ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് വാർത്ത ആക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കാണൂ എന്നാണ്.
ഇപ്പോഴിതാ എറണാകുളം പ്രസ് ക്ലബ്ബ് ജീവനക്കാരിയായ ബേബി ചേച്ചിക്ക് വീട് വെക്കാൻ ധനസഹായം നൽകിയിരിക്കുകയാണ് മോഹൻലാൽ. സ്വന്തമായി ഒരു വീട് എന്ന വർഷങ്ങളായുള്ള സ്വപ്നമാണ് ഇതോടെ സാധ്യമാകുന്നത്. വീട് നിർമ്മാണത്തിന്റെ ആദ്യ ചെക്ക് 2ലക്ഷം മോഹൻലാൽ നേരിട്ട് ബേബിക്കു കൈമാറി.
ഇടവേള ബാബു, ജഗദീഷ് അജു വർഗീസ്, ദീപക് ധർമ്മടം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാധ്യമപ്രവർത്തകൻ ദീപക് ധര്‍മ്മടം ആണ് ബേബിയുടെ അപേക്ഷയും കഷ്ടപാടുകളും മോഹൻലാലിനോട് പറഞ്ഞത്. കേരളം മഹാ പ്രളയത്തിൽ അകപ്പെട്ടപ്പോൾ പത്ത് കോടിയോളം രൂപയാണ് മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ വഴി നൽകിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…