പ്രസവ വേദനയിൽ സിതാര; പെരുമഴയിൽ കറന്റിമില്ല, ഏഴാം നിലയിൽ നിന്നും താഴെ എത്താൻ ലിഫ്റ്റും; മകളുടെ പിറവിയെ കുറിച്ച് സജീഷ്..!!

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സാവൻ ഋതുവിന്റെ ഏഴാം പിറന്നാൾ ആണ് ഇന്ന്. ലോക്ക് ഡൌണും കൊറോണയും ഒക്കെ ആയതു കൊണ്ട് തന്നെ വളരെ ലളിതമായ ചടങ്ങിൽ ആയിരുന്നു ആഘോഷം. മകൾക്കു ആശംസകൾ നേർന്നു കൊണ്ട് സിതാര നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ സിതാരയുടെ ഭർത്താവും കാർഡിയോളജി ഡോക്ടറും ആയ സജീഷ് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഇന്നെന്റെ പുന്നാരയുടെ പിറന്നാൾ…!
ഏഴു കൊല്ലം മുൻപ്, അന്ന് ഞാൻ അങ്കമാലി LF ആശുപത്രിയിൽ ജോലിചെയ്യുന്നൂ. ഡ്യൂട്ടിക്കിടയിൽ, ഒരു ദിവസം പാതിരാത്രി കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിന്ന് ഫോൺ വരുന്നു.. pain തുടങ്ങിയെന്ന്. emergency യിൽ രണ്ട് acute Myocardial Infarction cases ഒന്നിച്ച് വന്ന സമയമാണ്. HOD, Dr സ്റ്റിജി സർ പറഞ്ഞു, Patientsനെ ഞാൻ നോക്കിക്കോളാമെന്ന്.

വണ്ടി ആലുവയിലേക്ക് പറന്നു. പെരുമഴയാണ്.. റോഡിൽ മരക്കൊമ്പൊക്കെ പൊട്ടിവീണിരിക്കുന്നൂ.. എങ്ങനെയൊക്കെയോ ഫ്‌ളാറ്റിൽ എത്തി. അന്ന് ഏഴാം നിലയിലാണ് താമസം. കൃത്യ സമയത്തു തന്നെ കറണ്ടും പോയിരിക്കുന്നു. ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ല. ഏതായാലും സിതാരയും അമ്മയും ബാഗുമൊക്കെയായി റെഡിയായി നിൽക്കുന്നു. തലേന്ന് ഒറ്റദിവസം മൂന്നു പാട്ടുകളുടെ റെക്കോർഡിങ് നടത്തി കൂളായി വന്ന ആളാണ്.

ആൾക്ക് ഇപ്പോഴും കുലുക്കമൊന്നുമില്ല. ടെൻഷൻ മുഴുവൻ നമുക്കാണല്ലോ.. നേരെ വിജയലക്ഷ്മി ഹോസ്പിറ്റലിലേക്ക്. അവിടെയെത്തി ഡ്യൂട്ടി ഡോക്ടർ കണ്ട് നേരെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. നേരത്തെ epiduralനൊക്കെ പ്ലാൻ ചെയ്തിരുന്നു. പക്ഷെ anaesthetist എത്തുന്നതിനു മുൻപ് തന്നെ ‘ആൾ’ പുറത്തെത്തി. ആ ആളാണ് ഇത്!

എത്രപെട്ടെന്നാണ് 7 വർഷങ്ങൾ കടന്നുപോയത്….

ഈ കുഞ്ഞുങ്ങൾ കടന്നുപോകുന്നത് ലോകം നാളിതുവരെ നേരിട്ടില്ലാത്ത പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും ദുരിതകാലത്തു കൂടിയാണ്. അതവരെ കൂടുതൽ കരുത്തുള്ളവരാക്കി മാറ്റിയാൽ മതിയായിരുന്നു.

“മകളേ” നല്ല മനുഷ്യനായിവളരുക! നാടിന് നല്ലത് വരുത്താനും കൂട്ട് കൂടുക…
Happy Birthday Saawan Rithu…

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago