ഭർത്താവ് പോകുമ്പോൾ ജീവന്റെ തുടിപ്പ് വയറ്റിൽ; നേഹയെപോലെ നൊമ്പരമായി ഇപ്പോൾ മേഘനയും; ഭർത്താവിനെ കുറിച്ച് പറഞ്ഞു നേഹ അയ്യർ..!!

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു നടി മേഘനാ രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണ വാർത്ത. 2018 ൽ ആയിരുന്നു മേഘനയുടെയും സർജയുടെയും വിവാഹം. ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുമ്പോൾ ആയിരുന്നു സർജയുടെ അപ്രതീക്ഷിത വിയോഗം. എന്നാൽ മറ്റൊരു താരം നേഹയും ഇതുപോലെ ഒരു അവസ്ഥയിൽ കൂടിയാണ് ജീവിതത്തിൽ കടന്നു പോയത്. അതാണ് ഇപ്പോൾ ചർച്ച ആകുന്നത്. ഇവർ തമ്മിൽ ഉള്ള സാമ്യത ആണ് ആരാധകർ പറയുന്നത്. ടോവിനോ തോമസ് നായകനായ തരംഗം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നേഹ അയ്യർ. പിന്നീട് ദിലീപ് നായകമായി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. നേഹയുടെ ഭർത്താവ് കഴിഞ്ഞ ജനുവരിയിൽ ആണ് മരണപ്പെടുന്നത്.

ഭർത്താവ് മരിക്കുമ്പോൾ ഗർഭിണി ആയിരുന്ന നേഹ പ്രിയതമന്റെ ജന്മദിനത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തെന്നിത്യൻ സിനിമ ലോകത്തിൽ നിരവധി വേഷങ്ങൾ ചെയ്യുന്ന നേഹ വിവാഹത്തോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറി ഇരുന്നു. ബാല്യകാലം മുതൽ സുഹൃത്തുക്കൾ ആയിരുന്ന ഇവർ പിന്നീട വിവാഹിതർ ആകുക ആയിരുന്നു. 15 വർഷത്തെ പ്രണയത്തിന് ശേഷം ആണ് വിവാഹം കഴിക്കുന്നത്. എട്ട് വർഷം ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു ആറു വർഷം വിവാഹിതരും എന്നാൽ ഒരു ചെറിയ മനുഷ്യനെ ഒരുമിച്ച് വളർത്താൻ അത് മതിയായിരുന്നില്ല.

ഗര്ഭിണിയായിരിക്കുമ്പോൾ മരിച്ച ഭര്ത്താവിനെക്കുറിച്ചും ജീവിതത്തിലെ വിഷമമേറിയ ഘട്ടം മറികടന്നതിനെക്കുറിച്ച് ചലചിത്രതാരം നേഹ അയ്യറുടെ ഫേസ്ബുക്ക് കുറിപ്പ്.

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ താനു അവിനാഷും പരസ്പരം നിശബ്ദരായി നോക്കി നിൽക്കുകയായിരുന്നു. ഹൃദയത്തിൽ നിന്നായിരുന്നു കണ്ണീർ പൊഴിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്കൊപ്പം ഏത് കാര്യത്തിനും അവിനാശുണ്ടായിരുന്നു. എല്ലാ സമയവും ഞങ്ങൾ ഒന്നിച്ചായിരുന്നു. ആഘോഷങ്ങളും ഒന്നിച്ചായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവിനാശ് പറഞ്ഞത് ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ എന്നായിരുന്നു.

വേർപിരിക്കാനാവാത്ത അത്ര അടുത്തായിരുന്നു ഞങ്ങൾ. എന്നാൽ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാമത്തെ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അവിനാശ് ടേബിൾ ടെന്നീസ് കളിക്കുകയായിരുന്നു. തളർന്ന് വീണുവെന്ന് എന്നെ അറിയിച്ചപ്പോൾ ഗ്ലൂക്കോസുമായാണ് താൻ ഓടിച്ചെന്നത്. എന്നാൽ അനക്കമില്ലാതെ കിടക്കുന്ന അവിനാശിനെയാണ് കണ്ടത്. സിപിആർ നൽകാൻ ശ്രമിച്ചു കുലുക്കി വിളിച്ചു. പക്ഷേ അവിനാശ് പ്രതികരിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോൾ അറിഞ്ഞു ഹൃദയ സ്തംഭനമായിരുന്നെന്ന്.

വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. അടുത്ത് നിന്ന ആരുടേയോ ചുമലിൽ കിടന്ന് കരഞ്ഞത് ഇന്നുമോര്ക്കുന്നുണ്ട്. ആ ഞെട്ടലിൽ നിന്ന് വിട്ടുമാറാൻ സാധിച്ചില്ല. ഫോൺ ഓഫ് ചെയ്ത് മുറിയിൽ അടച്ചിരുന്നു. കർട്ടനുകൾ നീക്കുന്നത് മാത്രമായിരുന്നു മുറിയിൽ താൻ ചെയ്തിരുന്നത്. കരയുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് തോന്നിയിരുന്നു. അതിനാൽ തന്നെ കരഞ്ഞില്ല. പക്ഷേ ആരോടും മിണ്ടിയില്ല കുറേക്കാലം. ജീവിതം മുഴുവൻ ഒന്നിച്ച് ചെലവിടണമെന്ന് ആഗ്രഹിച്ചയാൾ പെട്ടന്ന് പോയി.

ഏതാനും വർഷങ്ങൾക്ക് മുന്നേ ആയിരുന്നു അമ്മ വിട പറഞ്ഞത്. പിന്നീട് എന്റെ ഊർജം കുഞ്ഞിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പോകാനും മെഡിറ്റേഷനിൽ പങ്കെടുക്കാനും സ്വയം നിർബന്ധിച്ചു. അത്ഭുതകരമെന്നവണ്ണം അവിനാശിന്റെ ജന്മദിനത്തിൽ തന്നെ ഞങ്ങളുടെ മകൻ പിറന്നു. അംശിന്റെ ചിരി മുതൽ കള്ളത്തരം ഒളിപ്പിക്കുന്ന കണ്ണുകൾ വരെ അവിനാശിന്റേതായിരുന്നു. അവിനാശ് എവിടെയും പോയിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. അംശിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം. കുടുംബം വിഷമഘട്ടങ്ങളിൽ തനിക്കൊപ്പം ഉറച്ച് നിന്നുവെന്നും നേഹ ഹ്യൂമൻസ് ഓഫ് മുംബൈ പേജിലെ കുറിപ്പിൽ പറയുന്നു.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago