Categories: Malayali Special

ടാർപ്പോളിൻ വലിച്ചുകെട്ടിയ വീട്ടിൽ വൈദ്യുതാഘാതമേറ്റ് മരിച്ച 11 വയസുകാരി അജ്ന ജോസിന്റെ കുടുംബത്തിന് പുത്തൻ വീട് വെച്ച് നൽകി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ..!!

ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരു വീടില്ലാത്തത് കൊണ്ട് സ്വന്തം ജീവൻ തന്നെ നഷ്ടമായ ആൾ ആണ് അജ്ന ജോസ്. ടാർപ്പോളിൻ ഇട്ട വീട്ടിൽ ആയിരുന്നു അജ്നയും കുടുംബവും താമസിച്ചിരുന്നത്.

ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചത്. ഓയൂർ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ് – അനിത ദമ്പതികളുടെ മകൾ പതിനൊന്ന് വയസുള്ള അജ്ന മരിക്കുന്നത്.

2020 കൊറോണ കാലത്തിൽ ഏവരെയും സങ്കടത്തിൽ ആക്കിയ വാർത്തകളിൽ ഒന്നായിരുന്നു ഇത്. ടാർപ്പോളിൻ കൊണ്ട് മേൽക്കൂര തീർത്ത വീട്ടിൽ ആയിരുന്നു അജ്നയുടെയും കുടുംബവും താമസിച്ചിരുന്നത്. ഇപ്പോൾ ഈ കുടുംബത്തിന് കെട്ടുറപ്പുള്ള വീട് വെച്ച് നൽകി ഇരിക്കുകയാണ് നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ.

ഒരു വീട് എന്നുള്ള സ്വപ്നത്തിലേക്ക് എത്താൻ കൊതിച്ച കുടുംബത്തിന് വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി ഭവനം എന്ന പദ്ധതി പ്രകാരം ഉള്ള ആദ്യ വീടിന്റെ താക്കോൽ ധനം ആണ് നടന്നത്.

വീട് എന്നുള്ള സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയാത്ത നിർദ്ദര കുടുംബങ്ങൾക്ക് വീട് യാഥാർഥ്യമാക്കി കൊടുക്കുക എന്നുള്ളതാണ് വിശ്വശാന്തി ഫൗണ്ടേഷൻ ശാന്തിഭവനം പദ്ധതി വഴി ആഗ്രഹിക്കുന്നതും നടത്തുന്നതും.

മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വശാന്തി ഫൗണ്ടേഷന് ഇതിനായി ഉള്ള പിന്തുണ നൽകിയത് മോഹൻലാലിന്റെ ആരാധകർ നേതൃത്വം നൽകുന്ന ലാൽ കെയേഴ്‌സ് കുവൈറ്റ് കൂടിയാണ്. മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ ജീവ കാരുണ്യ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago