Categories: Cinema

അജിത്തും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും..!!

തമിഴിൽ കമൽ ഹാസൻ , വിജയ് , സൂര്യ എന്നിവർക്കൊപ്പം അഭിനയിച്ച മോഹൻലാൽ ഇപ്പോൾ അജിത്തിനൊപ്പം ഒന്നിക്കുന്നു എന്നുള്ള വാർത്തകൾ ആണ് വരുന്നത്. അജിത് അഭിനയിക്കുന്ന അറുപത്തിയൊന്നാം ചിത്രത്തിൽ ആണ് മോഹൻലാൽ പ്രധാന വേഷം ചെയ്യുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിൽ ആണ് ഇരുവരും ഒന്നിക്കുന്നത്. സതുരംഗ വേട്ടൈ , തീരാൻ അധികാരം ഒട്രു , നേർക്കൊണ്ട പാർവൈ എന്നി ചിത്രങ്ങളുടെ സംവിധായൻ ആണ് എച്ച് വിനോദ്. അജിത്തിന്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന വലിമയ് എന്ന ചിത്രം സംവിധാനം ചെയ്യുന്നതും എച്ച് വിനോദ് തന്നെയാണ്.

അതുകൊണ്ട് തന്നെ മോഹൻലാൽ – അജിത് കൊമ്പിനേഷനിൽ എത്തുന്ന ചിത്രം ഒരു കിടിലൻ ത്രില്ലെർ ആയിരിക്കും എന്ന് തന്നെ ആണ് പ്രേക്ഷകർ കരുതുന്നത്. അതെ സമയം പുതിയ ചിത്രത്തിൽ നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ആയി ആണ് അജിത് എത്തുന്നത് എന്നും റിപ്പോർട്ട് ഉണ്ട്.

ടൈം ഓഫ് ഇന്ത്യ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ഉണ്ടാവും എന്നുള്ള റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. അനിരുദ്ധ് ആണ് ഈ ചിത്രത്തിൽ മ്യൂസിക് ചെയ്യുന്നത്. 11 വർഷങ്ങൾക്ക് ശേഷം തബു അജിത്തിനൊപ്പം ഒരു വേഷം ചെയ്യുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

മാർച്ച് 9 ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രത്തിൽ അജിത് കുമാർ ഗ്രേ ഷേഡുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എകെയ്ക്ക് പ്രത്യേക ലുക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടീം. വളരെക്കാലത്തിനു ശേഷം നെഗറ്റീവ് റോൾ സ്പേസിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഈ ചിത്രത്തിൽ കൂടി കാണാൻ കഴിയും.

ഇമോഷണൽ ത്രില്ലെർ കാറ്റഗറിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം ഏഴ് മാസത്തോളം ഉണ്ടാവും. വാലി വരലരു ബില്ല മങ്കാത്ത തുടങ്ങിയ ചിത്രങ്ങളിൽ അജിത്ത് അജിത് ഇതിന് മുന്നേ നെഗറ്റീവ് ഷെയിടുള്ള വേഷങ്ങൾ ചെയ്തിട്ടുള്ളത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago