ആഷിക്ക് അബു എന്നോടും പൂർണ്ണിമയോടും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല; വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്..!!

ഒരു ചെറിയ ഇടവേളക്ക് ശേഷം, ആഷിക്ക് അബു വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രം തീയറ്ററുകളിൽ എത്തുകയാണ്. വടക്കൻ കേരളത്തെ ഞെട്ടിച്ച നിപാ വൈറസിന്റെ കഥ പറയുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ താരങ്ങളുടെ സംഗമം തന്നെയാണ്.

ഏറെ കാലത്തിന് ശേഷം പൂർണ്ണിമ ഇന്ദ്രജിത് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ട്രയിലർ റിലീസ് റിലീസായി ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇരുപത് ലക്ഷതിലേറെ ആളുകൾ ആണ് ട്രെയിലർ കണ്ടത്.

ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ ആണ് ഇന്ദ്രജിത്ത് ഇങ്ങനെ വെളിപ്പെടുത്തൽ നടത്തിയത്,

” ഏറെ കാലങ്ങൾക്ക് ശേഷമാണ് പൂർണിമ വീണ്ടും സിനിമയിൽ എത്തുന്നതും ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നതും, എന്നിട്ടും ഞങ്ങൾക്ക് ഒന്നിച്ചുള്ള ഒരു കൊമ്പിനേഷൻ സീൻ പോലും ആഷിക്ക് തന്നില്ല, ആഷിക്ക് അബു ദുഷ്ടനാണ് എന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ഇന്ദ്രജിത്തിന്റെ വാക്കുകൾ സദസ്സിൽ ചിരിയും വലിയ കയ്യടിയും ആണ് നേടിയത്.

വമ്പൻ തരനിരയിൽ ആണ് ചിത്രം ഒരുങ്ങുന്നത്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, പാർവതി, സൗബിൻ, ആസിഫ് അലി, ജോജു, ദിലീഷ് പോത്തൻ, ഇന്ദ്രജിത്, പൂർണിമ, റിമ കല്ലിങ്കൽ, റഹ്മാൻ, രേവതി, മഡോണ സെബാസ്റ്റ്യൻ, ശ്രീനാഥ്‌ ഭാസി എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഒപിഎം പ്രൊഡക്ഷന്റെ ബാനറിൽ ആഷിക്ക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹ്‌സിൻ പരാരി, ഷർഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago