Categories: Gossips

ലീഡ് റോൾ ആയതുകൊണ്ടാണ് ഗ്ലാമറസ് ആയാലും പ്രശ്‍മില്ല എന്ന് തോന്നിയത്; സ്വാസിക പുതിയ ചിത്രത്തിനെ കുറിച്ച്..!!

സിനിമ ലോകത്തിലും അതിനോടൊപ്പം തന്നെ ടെലിവിഷൻ രംഗത്തും സജീവമായി നിൽക്കുന്ന താരം ആണ് സ്വാസിക വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ദത്തുപുത്രി എന്ന സീരിയൽ വഴി ആയിരുന്നു സ്വാസിക എത്തുന്നത്. ഇന്ന് മലയാളത്തിൽ തിരക്കേറിയ അഭിനയത്രിമാരിൽ ഒരാൾ ആണ് സ്വാസിക വിജയ്.

സിനിമയിൽ അഭിനയിക്കുന്നതിനൊപ്പം തന്നെ സീരിയൽ രംഗത്തും അവതാരകയായും എല്ലാം തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് സ്വാസിക വിജയ്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സ്വാസിക മികച്ച അഭിനയത്രിക്കൊപ്പം തന്നെ നർത്തകിയും മോഡലും കൂടിയാണ്. 2009 മുതൽ 2012 വരെ നാല് തമിഴ് സിനിമകളിൽ അഭിനയിച്ച അയാൾ കൂടി ആണ് സ്വാസിക.

അവിടെ നിന്നും മലയാളത്തിൽ എത്തിയ സ്വാസിക സിനിമയിലെ തേപ്പുകാരിയായി ആണ് ആദ്യ കാലങ്ങളിൽ ശ്രദ്ധ നേടിയത്. ഇതിനോടകം പതിനഞ്ചിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സ്വാസിക മഹാനടൻ മോഹൻലാലിൻറെ ആരാധിക കൂടിയാണ്. എന്നാൽ സ്വാസിക എന്ന താരത്തിന്റെ കരിയറിൽ ബ്രെക്ക് നൽകിയത് സീത എന്ന പരമ്പര ആയിരുന്നു. മൂന്നു വർഷമായിരുന്നു താരം ഈ സീരിയലിലിന്റെ ഭാഗമായി നിന്നത്.

ആറാട്ട് എന്ന ചിത്രത്തിൽ വലിയ പ്രാധാന്യമുള്ള വേഷം ആയിരുന്നില്ല ലഭിച്ചത് എങ്കിൽ കൂടിയും സന്തുഷ്ട ആണ് എന്നാണ് സ്വാസിക പറയുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ചിത്രം ആയിരുന്നു ആറാട്ട്. ലോക്ക് ഡൌൺ കാലത്തിൽ ആയത് കൊണ്ട് വലിയ ആശ്വാസം ആയിരുന്നു ആ ചിത്രം.

അതുപോലെ ഒട്ടേറെ അതുല്യരായ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ലഭിക്കുന്നത് ഭാഗ്യം ആയിരുന്നു എന്നും സ്വാസിക പറയുന്നു. ഇടവേളകളിൽ ലാലേട്ടൻ ഒക്കെ അടുത്ത് വന്നു സംസാരിക്കാൻ. അദ്ദേഹം പറയും ഈ മുഖം കണ്ടാൽ അറിയാം എപ്പോഴും കലക്കൊപ്പം ആയിരിക്കും ജീവിതം എന്ന്.

അദ്ദേഹം കാണുമ്പോൾ എല്ലാം കലയെ കുറിച്ചും നൃത്തത്തെ കുറിച്ചും എല്ലാം ആണ് സംസാരിക്കുന്നത്. നെടുമുടി ചേട്ടനൊപ്പം എല്ലാം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ആണ് കരുതുന്നത് എന്നും സ്വാസിക പറയുന്നു. നാടൻ വേഷങ്ങളിൽ നിന്നും മാറ്റം വരുത്തി വരാൻ ഇരിക്കുന്ന ചതുരം എന്ന ചിത്രത്തിൽ താൻ എത്തുന്നത് ഗ്ലാമർ വേഷത്തിൽ ആണെന്നും സ്വാസിക പറയുന്നു. ഷൂട്ടിംഗ്‌ എല്ലാം പൂർത്തിയായി.

ഈ ചിത്രത്തിൽ വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ഗ്ലാമറസ് ആയി ആണ് ഞാൻ അഭിനയിക്കുന്നത്. പേടിയുണ്ട് ആളുകൾ എന്താണ് ചിന്തിക്കുന്നത് എന്നുകരുതി. എന്നാൽ ലീഡ് റോൾ ആയതുകൊണ്ടാണ് താൻ അത്തരത്തിൽ ഉള്ള ഒരു വേഷം ചെയ്യുന്നത്. ഞാൻ ചെയ്തില്ല എങ്കിൽ വേറെ ആരെങ്കിലും ആ വേഷം ചെയ്യും അതുകൊണ്ടാണ് താൻ തന്നെ ആ വേഷം ചെയ്യാൻ തീരുമാനിച്ചത്. സ്വാസിക പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago