വെറും പതിനഞ്ച് ദിവസം ഷോ ചെയ്യാൻ മോഹൻലാൽ വാങ്ങുന്നത് 18 കോടി; ബിഗ് ബോസിൽ മോഹൻലാൽ വാങ്ങുന്ന പ്രതിഫല വിവരം പുറത്ത്..!!

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ തന്നെ ഒട്ടേറെ താരങ്ങൾ ആരാധിക്കുന്ന മോഹൻലാൽ മലയാളം സിനിമയുടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ കൂടി ആണ്. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും താരമൂല്യം ഉയർത്തി കൊണ്ടുന്ന താരം കൂടിയാണ് മോഹൻലാൽ.

സിനിമകളുടെ വിജയ പരാജയങ്ങൾക്ക് അപ്പുറം മോഹൻലാൽ എന്ന അഭിനേതാവിന്റെ ബ്രാൻഡ് വാല്യൂ അനുദിനം വളരുകയാണ്. അഭിനേതാവ് എന്നതിന് മുകളിൽ സംവിധായകനായി കൂടി മോഹൻലാൽ എത്തുകയാണ് ബറോസ് എന്ന സ്വപ്ന ചിത്രത്തിൽ കൂടി.

ഇപ്പോൾ മോഹൻലാൽ സിനിമ അഭിനയത്തിൽ നിന്നും ഇടവേള എടുത്താണ് സംവിധാനസത്തിലേക്ക് കടന്നത് എങ്കിൽ കൂടിയും ഇതിനിടയിൽ മോഹൻലാൽ സമയം കണ്ടെത്തി എത്തുന്നത് ബിഗ് ബോസ് അവതാരകനായി ആണ്. ബിഗ് ബോസ് സീസൺ 4 മലയാളം മാർച്ച് 27 തുടങ്ങുമ്പോൾ മോഹൻലാൽ ആണ് ഇത്തവണയും അവതാരകനായി എത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ നിന്നും ഈ സീസണിലേക്ക് എത്തുമ്പോൾ മോഹൻലാൽ തന്റെ പ്രതിഫലവും കൂട്ടിക്കഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ പതിനഞ്ചു കോടി പ്രതിഫലം വാങ്ങിയ മോഹൻലാൽ ഈ സീസണിൽ വാങ്ങുന്നത് ഏകദേശം പതിനെട്ട് കോടിയോളം രൂപയാണ്. നൂറു ദിവസം നടക്കുന്ന ഷോയിൽ മോഹൻലാൽ എത്തുന്നത് വെറും പതിനഞ്ചു ദിവസങ്ങൾ മാത്രം ആയിരിക്കും. അതിനൊപ്പം ബിഗ് ബോസ് പ്രൊമോഷൻ ഷൂട്ടുകളും ചേർത്താണ് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം. കഴിഞ്ഞ മൂന്നു സീസണിലും അവതാരകനായി എത്തിയത് മോഹൻലാൽ തന്നെ ആയിരുന്നു.

എന്റെ മോൾ ഷൈൻ ആണ് ബിഗ് ബോസ്സിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ. അതെ സമയം ഇത്തവണ ബിഗ് ബോസ്സിൽ ചില മിന്നും താരങ്ങൾ ഉണ്ടാവും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നടി ലക്ഷ്മിപ്രിയ, നാടൻ സൂരജ്, വിദേശിയായ അപർണ്ണ, സുസിത്ര നായർ, നവീൻ അറക്കൽ, ജിയാ ഇറാനി, ജാനകി സുധീർ, അനീഷ് രവി, ഡെയ്‌സി ഡേവിഡ് എന്നിവർ ഉറപ്പായും ഉണ്ടാവും എന്നാണ് ആരാധകർ കണക്കു കൂട്ടുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago