Categories: Gossips

നീയെന്താണ് ഈ കാണിക്കുന്നത്; പരസ്യമായി അപമാനിച്ചപ്പോൾ പൊട്ടിക്കരഞ്ഞുപോയി സുരേഷ് ഗോപി; സുകുമാരനും സുരേഷ് ഗോപിയും തമ്മിലുള്ള ഈഗോക്ക് കാരണം..!!

ബാലേട്ടനും വേഷവും പോലെ മലയാളികൾ എന്നും മനസ്സിൽ ഓർക്കുന്ന ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വി എം വിനു. മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഒട്ടേറെ വാർത്തകൾ സിനിമ താരങ്ങളുടെ വിശേഷങ്ങൾ. അതിപ്പോൾ നല്ലത് ആയാലും ചീത്ത ആയാലും അത് കേൾക്കാൻ ആളുകൾ ഉണ്ട്. താരങ്ങൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ ഉള്ള ഒന്നാണ് ഈഗോ.

അതിനു കാലങ്ങൾ ആയാലും മാറ്റങ്ങൾ ഒന്നുമില്ല എന്നാണ് വിനു പറയുന്നത്. സൂപ്പർ താരങ്ങളെ വെച്ച് മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ജയറാമിന്റെയും എല്ലാം പ്രധാന വേഷങ്ങളിൽ എത്തിച്ചു സിനിമ ചെയ്തിട്ടുള്ള ആൾ കൂടി ആണ് വീ എം വിനു. വി എം വിനു സഹ സംവിധായകനായ ന്യൂ ഇയർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ സംഭവം പറയുകയാണ് വിനു ഇപ്പോൾ.

വിജി തമ്പി ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. 1989 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അന്നത്തെ മിന്നും താരങ്ങൾ ഒന്നിച്ച സിനിമ കൂടി ആയിരുന്നു. സുരേഷ് ഗോപിയും ഉർവശിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ജയറാം , സിൽക്ക് സ്മിത , സുകുമാരൻ , ബാബു ആന്റണി എന്നിവരും പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു. കലൂർ ഡെന്നിസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം സമയത്തിൽ ഉണ്ടായ ഒരു സംഭവം പറയുകയാണ് വി എം വിനു. സിനിമ വെള്ളിത്തിരയിൽ മികച്ച വിജയം കരസ്ഥമാക്കിയപ്പോൾ അതിന്റെ അണിയറയിലും സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് നടന്നിരുന്നത് എന്ന് പറയുകാണ് സംവിധയകൻ വിനു.

ആ പ്രശ്‌നത്തിന് പ്രധാന കാരണം രണ്ട് പ്രമുഖ താരങ്ങൾ തമ്മിലുണ്ടായ ഈഗോ പ്രശ്നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉർവശി തലകറങ്ങി വീണതടക്കമുള്ള സംഭവഭങ്ങൾ ഉണ്ടായി എന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയിലെ റാണി പാലസ് ആയിരുന്നു. സുരേഷ് ഗോപി ജയറാം സുകുമാരൻ ഉർവശി ബാബു ആന്റണി തുടങ്ങിയ താരങ്ങളെ കൂടാതെ താര റാണി സിൽക്ക് സ്മിതയും ചിത്രത്തിൽ ഉണ്ടായിരുന്നു.

ഇന്നത്തെ ഷൂട്ടിംഗ് സെറ്റുകളിൽ ഉള്ള രീതികൾ അല്ലായിരുന്നു ആ സമയത്ത് ഇന്ന് മെയിൻ താരങ്ങൾക്ക് കാരവാൻ ഉണ്ടാകും അവരുടെ ഷോട്ട് റെഡിയാകുമ്പോൾ മാത്രം കാരവനിൽ നിന്നും സെറ്റിലേക്ക് ചെല്ലുന്നു. പക്ഷെ അന്ന് അങ്ങനെയല്ലല്ലോ എല്ലാവരും ഓരോ കസേരയിൽ ഷൂട്ടിംഗ് സ്ഥലത്തു തന്നെ ഉണ്ടാകും. അങ്ങനെ ആ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്.

പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷൻ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരൻ.  ക്ലൈമാക്സ്  ഷൂട്ട് ചെയ്യുന്നതിന് മുമ്പായി ഈ സീനിന്റെ റീഹേഴ്സൽ നടന്നിരുന്നു. സുരേഷ് ഗോപി ജയറാം സുകുവേട്ടൻ ഉർവശി എന്നിവരാണ് ഉള്ളത്. പക്ഷെ റിഹേഴ്സലിനിടെ സുരേഷിന്റെ കുറച്ച്‌ ഡയലോഗുകൾ തെറ്റി പോകുന്നുണ്ട്. ആ സമയത്താണ് ഈ ആർട്ടിസ്റ്റുകളുടെ ഈഗോ വർക്ക് ചെയ്യുന്നത് ഞാൻ ആദ്യമായി കാണുന്നത് സുരേഷ് ഗോപി നല്ല പെർഫോമൻസുമാണ്.

.

സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടൻ താൻ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്. അത്രയധികം ടെക്നിഷ്യന്മാരുടെ മുന്നിൽ വെച്ച്‌ സുകുവേട്ടൻ സുരേഷ് ഗോപിയെ ഇൻസൾട്ട് ചെയ്തു. അത് അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചു. അദ്ദേഹം ആകെ വല്ലാതെയായി അപ്പോൾ തന്നെ  ആ മുറിക്ക് പുത്തേക്ക് പോയി  ആരും കാണാതെ സുരേഷിന്റെ ആ തേങ്ങൽ ഞാൻ കേട്ടിരുന്നു.

ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിക്ക്  മുന്നിൽ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ഒരുപക്ഷെ ആ ഈഗോ ആയിരിക്കാം സുകുവേട്ടൻ പ്രശ്നമാക്കിയതെന്ന് തോന്നുന്നു ഏതായാലും പിന്നീട് അദ്ദേഹം തന്നെ താനൊരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് സുരേഷിനെ സമാധാനിപ്പിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിൽ ഉർവശി ബോധംകെട്ട് വീഴുകയും ചെയ്തിരുന്നു എന്നും വിനു പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago