Categories: Gossips

ചിത്രത്തിൽ ലാലേട്ടനൊപ്പം അഭിനയിച്ച ശരൺ അന്തരിച്ചു; ആദരാജ്ഞലികൾ നേർന്ന് മോഹൻലാൽ; ഇത്രയും പെട്ടന്ന് പോകുമെന്ന് കരുതിയില്ല; മനോജ് കെ ജയൻ..!!

മലയാളികൾക്ക് അത്ര സുപരിചിതനായ താരം ഒന്നുമല്ല ശരൺ. ശരൺ എന്ന് പറഞ്ഞാൽ അറിയുന്നവരും വിരളമായിരിക്കും. എന്നാൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചിത്രം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം സായിപ്പിനെ പറ്റിക്കാൻ എത്തുന്ന ആ തടിയൻ പയ്യനെ എത്ര കാലങ്ങൾ കഴിഞ്ഞാലും മറക്കാൻ വഴിയില്ല. എന്നാൽ ശരൺ ഇനിയില്ല.

ശരൺ ഒരു നടൻ മാത്രമല്ല ഡബ്ബിങ് ആർട്ടിസ്റ്റ് കൂടി ആണ്. ശരണിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ നൽകി മോഹൻലാൽ പോസ്റ്റുമായി എത്തിയിരുന്നു. നീ ഇത്രയും വേഗം പോകുമെന്ന് കരുതിയില്ല എന്നാണ് നടൻ മനോജ് കെ ജയൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. അടുത്തിടെ മോഹൻലാലിനെ കാണാൻ ഉള്ള ആഗ്രഹം ശരൺ പറഞ്ഞിരുന്നു. തന്റെ ആരോഗ്യനില മോശമാണ് എന്നും ലാലിനെ കാണാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞിരുന്നു.

തുടർന്ന് ഒരു ഷോക്ക് ഇടയിൽ മോഹൻലാൽ ശരണുമായി സംസാരിച്ച വീഡിയോ വൈറൽ ആയിരുന്നു. ശരണിന്റെ വിയോഗത്തിൽ മനോജ് കെ ജയൻ കുറിച്ചത് ഇങ്ങനെ..

ശരൺ, അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989 ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും.. വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നുപ്രണാമം

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago