കഴിഞ്ഞ ദിവസമാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ ഡെങ്കി പനി കൂടിയതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ഇപ്പോൾ താരം തന്റെ അപകടനില തരണം ചെയ്ത വിവരം സാന്ദ്രയുടെ പേജിൽ കൂടി സഹോദരി അറിയിച്ചത്. അഞ്ച് ദിവസം ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആയിരുന്ന ചേച്ചി ഇപ്പോൾ മുറിയിലേക്ക് മാറി. ആരോഗ്യ നിലയിൽ വളരെ പുരോഗതിയുണ്ട്.
ചേച്ചിയുടെ ഗുരുതരമായ അവസ്ഥയെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങൾ വളരെയധികം സമ്മർദ്ദത്തിലായിരുന്നു. ചേച്ചിയുടെ വിവരമറിഞ്ഞ് ഒരുപാട് പേർ പ്രാർത്ഥിചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി വന്ന സന്ദേശങ്ങൾക്ക് എല്ലാം മറുപടി നൽകാൻ സാധിച്ചിട്ടില്ലെന്നും സഹോദരി കുറിപ്പിൽ പറയുന്നു.
ജൂൺ 17 നു ആയിരുന്നു ഡെങ്കിപ്പനി കൂടിയ സാന്ദ്രയെ ഐസിയൂവിലേക്ക് മാറ്റിയത്. ഹൃദയമിടിപ്പും സമ്മർദവും കൂടിയതോടെ ആയിരുന്നു ഐസിയുവിലേക്ക് മാറ്റേണ്ടി വന്നത്. സഹോദരി സ്‌നേഹ തന്നെയായിരുന്നു ഈ വിവരം സാന്ദ്രയുടെ പേജിലൂടെ ആരാധകരെ അറിയിച്ചത്. പിന്നാലെ താരത്തിന് വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും മറ്റും നിരവധി പേർ എത്തുകയായിരുന്നു.
നിർമാതാവായി സിനിമയിൽ സജീവമായി മാറിയ താരമാണ് സാന്ദ്ര തോമസ്. ഫ്രൈഡെ ഫിലിം ഹൗസിൽ പങ്കാളി ആയിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ സാന്ദ്ര നിർമാണത്തിൽ നിന്നും പിന്മാറിയിരുന്നു. സക്കറിയയുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ സിനിമകളുടെ നിർമാതാവ് ആണ്. ആമേനിലൂടെയാണ് അഭിനയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ആടിലെ വേഷവും കൈയ്യടി നേടിക്കൊടുത്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…