മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ ആയും നിർമാതാവ് ആയും സംവിധായകൻ ആയും എല്ലാം ഏത് മേഖല എടുത്താലും പ്രിത്വിരാജ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തനിക്ക് ഒരു തിരക്കഥ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അത് ഒരു സിനിമ ആക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ ഉണ്ട് എന്ന് പൃഥ്വിരാജ് പറയുന്നു.
അത് സത്യം ആണ് താനും. സിനിമയിൽ എല്ലാ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു പൃഥ്വിരാജ്. അന്യഭാഷാ ചിത്രങ്ങൾ അടക്കം വിതരണത്തിന് എടുക്കുകയും അതുപോലെ തന്നെ നിർമാണവും ഒക്കെ ചെയ്യുന്ന പൃഥ്വിരാജ് തന്റെ പുതിയ ചിത്രം റീലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ചു നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
കോൾഡ് കേസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗാമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് അവതാരക ചൊറിയുന്ന തരത്തിലുള്ള ചോദ്യങ്ങളുമായി എത്തിയത്. ദി ഔട്ട് സൈഡർ എന്ന അമേരിക്കൻ ടെലിവിഷൻ സീരിസിനെ ആസ്പദമാക്കി എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് തനു ബാലക് ആണ്. ആന്റോ ജോസഫ് , ജോമോൻ ടി ജോൺ , ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
അതിഥി ബാലൻ ആണ് നായികയായി എത്തുന്നത്. സംവിധായകൻ തനു നായിക അതിഥി പൃഥ്വിരാജ് എന്നിവർ ഉള്ള ഓൺലൈൻ ഇന്റർവ്യൂവിൽ ആയിരുന്നു അവതാരകയുടെ ചോദ്യം. മേജർ രവി സാറിനെ ഇന്റർവ്യൂ ചെയ്തിരുന്നു. അപ്പോൾ സാർ പ്രിത്വിയെ കുറിച്ച് പറഞ്ഞ ഒരു ഡയലോഗ് ഉണ്ടായിരുന്നു.
പ്രിത്വിയായി സിനിമ ചെയ്യുന്നതിന് മുന്നേ തന്നെ പല ആളുകളും എന്നോട് പറഞ്ഞു പ്രിത്വി ഒരു മടിയൻ ആണെന്നും കൃത്യ സമയത്ത് ലോക്കഷനിൽ എത്തില്ല എന്നും അപ്പോൾ ഞാൻ പ്രിത്വിയോട് ഇക്കാര്യം നേരിട്ട് തന്നെ ചോദിച്ചു. നിന്നെ കുറിച്ച് ഇങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടല്ലോ ഇങ്ങനെ ഒക്കെ ആളുകൾ പറയുന്നുണ്ടല്ലോ എന്ന്. അപ്പോൾ പ്രിത്വി പറഞ്ഞത് സാർ എന്റെ ഒപ്പം രണ്ടു ദിവസം വർക്ക് ചെയ്യൂ അപ്പോൾ അറിയാല്ലോ എന്നായിരുന്നു.
അതോടൊപ്പം അദ്ദേഹം പറഞ്ഞു പൃഥ്വിരാജ് എന്ന ആളുടെ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും ഒക്കെ കണ്ടു നമിച്ചു പോകേണ്ടത് ആണെന്ന്. തുടർന്ന് അവതാരക ചോദിക്കുന്നത് എങ്ങനെ ആണ് പ്രിത്വിയെ കുറിച്ചുള്ള ഇത്തരത്തിൽ ഉള്ള ഗോസ്സിപ്പുകൾ ഉണ്ടാക്കുന്നത് എന്നായിരുന്നു.. ഞാൻ തന്നെ പറഞ്ഞു പരത്തുന്നത് ആണ് എന്നായിരുന്നു പൃഥ്വിരാജ് നൽകിയ പെട്ടന്ന് ഉള്ള മറുപടി.
അങ്ങനെ ആണല്ലേ എന്നാണ് അവതാരക തിരിച്ചു ചോദിക്കുന്നത്. അല്ലാതെപിന്നെ ഞാൻ എന്ത് ഉത്തരം പറയാൻ ആണ്. എന്നോട് ഉള്ള ഗോസ്സിപ് ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഞാൻ എങ്ങനെ ഉത്തരം നൽകും. കൂടെ വർക്ക് ചെയ്യുന്നവർ തന്നെ ഇങ്ങനെ പറയുമ്പോൾ എന്ത് ചെയ്യും എന്നായി അവതാരക. നല്ലതാണ് അപ്പോൾ കൂടെ വർക്ക് ചെയ്യാൻ വരുന്നവർക്ക് അമിത പ്രതീക്ഷ ഉണ്ടാവില്ലല്ലോ എന്നും പൃഥ്വിരാജ് പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…