Categories: Gossips

മഞ്ജുവും സിമിയും അടിച്ചു പിരിഞ്ഞു; ബ്ലാകീസ് ചാനലിൽ നിന്നും മാറാൻ കാരണം സിമി പറയുന്നു..!!

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.

എന്നാൽ മഞ്ജു സുനിച്ചൻ എന്ന താരം ഏറെ ശ്രദ്ധ നേടിയത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. വെറുതെയല്ല ഭാര്യ എന്ന ഷോയിൽ കൂടി എത്തിയ താരം തുടർന്ന് മഴവിൽ മനോരമയിൽ തന്നെ ഹാസ്യ സീരിയലിന്റെ ഭാഗമായി മാറുക ആയിരുന്നു.

സോഷ്യൽ മീഡിയ വഴി സജീവമായ താരത്തിന് ബ്ലാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട്. യാത്രകളും വിവരങ്ങളും സൗഹൃദവുമൊക്കെയാണ് ചാനലിൽ കാണിക്കുന്നത്. ചാനലിൽ കുറച്ചു നാളുകൾക്കു മുന്നേ കാണിച്ച ടാറ്റൂ അടിക്കുന്ന വീഡിയോ കുറച്ചു വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.

ഇപ്പോഴിതാ ബ്ലാക്കീസ് ചാനലിൽ തനിക്കൊപ്പമുള്ള പ്രിയ കൂട്ടുകാരി സിമിയെയും അടിച്ചു പിരിഞ്ഞു എന്നും സിമി പുതിയ ചാനൽ തുടങ്ങി എന്ന തരത്തിൽ നിരവധി വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി സിമി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ പുതിയ ചാനലിൽ കൂടി ആണ് സിമി തങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് പറയുന്നത്.

ബ്ലാക്കീസ് എന്നൊരു യൂട്യൂബ് ചാനൻ ഞങ്ങൾ തുടങ്ങി കഴിഞ്ഞപ്പോൾ ആണ് ബിഗ് ബോസിലേക്ക് പോകുന്നത്. അന്ന് ആ ബ്ലോഗ് മുന്നോട്ട് പോകുന്നതിന്റെ ഇടയിൽ ആ ചാനലിന്റെ കമന്റുകൾ ചില സഖ്യകക്ഷികൾ ഇവളുടെ ചില തല്പര കക്ഷികൾ വന്നിട്ട് പറഞ്ഞു ആ തള്ളയേ ഒഴിവാക്കൂ ഞങ്ങൾ കാണാം സിമി ചേച്ചി മാത്രം മതി. മഞ്ജുവിനെ വേണ്ട എന്ന് പറഞ്ഞു. ഈ പൊട്ടത്തി അതും കേട്ട് പുതിയ യൂട്യൂബ് ചാനൽ തുടങ്ങി.

ഞങ്ങൾ ഒരുമിച്ചു കാണുന്നത് വളരെ കുറവാണ്. അപ്പോൾ ഒരുമിച്ചുള്ള വിഡിയോകൾ എടുക്കാനും ബുദ്ധിമുട്ടാണ്. അങ്ങനെ മഞ്ജു ചേച്ചിയാണ് എന്നോട് പുതിയ ചാനൽ തുടങ്ങാൻ പറഞ്ഞത്. അല്ലാതെ മഞ്ജു ഒഴിവാക്കി ഞങ്ങൾ തമ്മിൽ പിരിഞ്ഞു എന്ന് കേൾക്കുന്നതിൽ യാതൊരു സത്യവും  ഇല്ല എന്നാണ് സിമി പറയുന്നത്. എന്തായാലും പുതിയ ചാനലിന് ആശംസകളുമായി നിരവധി ആളുകൾ എത്തിയിട്ടുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago