Categories: Gossips

ഞാനും മീനാക്ഷിയും തമ്മിലുള്ള പ്രണയ വാർത്ത കാണുമ്പോൾ സന്തോഷം; ഡെയ്‌ൻ..!!

മലയാളത്തിൽ സിനിമ സീരിയൽ താരങ്ങൾ പോലെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാറുണ്ട് അവതാരകരും. അത്തരത്തിൽ ആരാധകർക്ക് ഏറെ ഇഷ്ടമുള്ളയാൾ ആണ് ഡീ ഡി എന്ന് വിളിക്കുന്ന ഡൈൻ ഡേവിസ്. കോമഡി സർക്കസ് എന്ന പരിപാടിയിൽ കൂടിയാണ് ഡൈൻ അവതരണ ലോകത്തിൽ ശ്രദ്ധ നേടുന്നത്.

നായികാ നായകൻ എന്ന പരിപാടിയിൽ കൂടി അവതാരകൻ ആയതോടെ പ്രേക്ഷക മനസ്സിൽ കൂടുതൽ ഇടം നേടാൻ ഡൈൻ ഡേവിസിന് കഴിഞ്ഞു. എന്നാൽ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവാക്കൾക്കും ഏറെ ഇഷ്ടമുള്ള താരമായി ഡി ഡിയും ഒപ്പം മീനാക്ഷിയും മാറുന്നത് ഉടൻ പണം എന്ന മഴവിൽ മനോരമ ഷോയിൽ കൂടി ആണ്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രി അത്രക്കും ഗംഭീരം ആണെന്ന് പറയാം. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ചും അതോടൊപ്പം ഉടൻ പണത്തിൽ എത്തിയതോടെ മീനാക്ഷി ആയിട്ടുള്ള ഗോസ്സിപ്പിനെ കുറിച്ചും പ്രണയത്തിന്റെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് ഡെയ്‌ൻ ഡേവിസ്.

ഇത്തരത്തിൽ ഉള്ള പ്രണയ ഗോസിപ്പുകൾ താൻ വല്ലാതെ ആസ്വദിക്കുന്നുണ്ട് എന്ന് ഡെയ്‌ൻ പറയുന്നു. മീനാക്ഷിയെ പോലെ ഇത്രക്കും കഴിവ് ഉള്ള ആൾക്ക് ഒപ്പം ഗോസിപ്പ് വരുമ്പോൾ അതും ഒരു രസമുള്ള കാര്യം അല്ലെ എന്ന് ഡൈൻ ചോദിക്കുന്നു.

നമ്മളെ കുറിച്ച് ആരെങ്കിലും ഒക്കെ അറിയുമ്പോൾ അല്ലെ ഗോസിപ്പ് വരുന്നത്. നേരത്തെയും ഇത്തരത്തിൽ ഉള്ള ഗോസിപ്പുകൾ വന്നതിനെ കുറിച്ച് മീനാക്ഷിയും പ്രതികരണം നടത്തിയിട്ടുണ്ട്. നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷിയും തുറന്നു പറഞ്ഞിട്ടുണ്ട് തങ്ങൾ തമ്മിൽ ഉള്ള പ്രണയ വാർത്തയെ കുറിച്ച്.

താനും ഡൈൻ ചേട്ടനും തമ്മിലുള്ള പ്രണയ വാർത്തകൾ കാണുമ്പോൾ ഞാൻ അത് ഡൈൻ ചേട്ടന് അയച്ചു കൊടുക്കാറുണ്ട് എന്ന് മീനാക്ഷി പറയുന്നു. പലപ്പോഴും അത്തരത്തിൽ ഉള്ള ഗോസ്സിപ് കാണുമ്പോൾ ഞാനും അമ്മയും അതൊക്കെ വായിച്ചു ചിരിക്കാറുണ്ട് എന്നാണു മീനാക്ഷി പറഞ്ഞത്.

Also Read..

എനിക്ക് കാൻസർ ആണെന്ന് പറഞ്ഞു; അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് വേർപെടുത്താൻ നോക്കി; കലാരംഗത്തിൽ നിയന്ത്രണങ്ങൾ; വിവാഹ മോചനത്തിലേക്ക് നയിച്ചതിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി..!!

ഞങ്ങൾ രണ്ടു ആളുകളും നല്ല സുഹൃത്തുക്കൾ ആണ്. ആ സൗഹൃദം തന്നെയാണ് ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിക്ക് കാരണവും. എന്തായാലും ഇരുവരും തമ്മിൽ ഉള്ള കെമിസ്ട്രിയും അതോടൊപ്പം ചിരിയും കളിയും വ്യത്യസ്ത വേഷപ്പകർച്ചയിൽ ഉള്ള രസകരമായ മുഹൂർത്തങ്ങളും എല്ലാം സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൈറൽ ആകാറുണ്ട്. കൂടാതെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടുകളും വമ്പൻ സ്വീകരണം ആണ് ലഭിക്കുന്നതും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago