Categories: Gossips

ദിലീപിന്റെ അറസ്റ്റ് അറിഞ്ഞ മഞ്ജു വാര്യർ വല്ലാത്ത മൂഡോഫിൽ ആയിരുന്നു; ആ സംഭവത്തെ കുറിച്ച് സേതു പറയുന്നു..!!

മലയാള സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിവാഹ മോചനം ആയിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും. എന്നാൽ 15 വർഷം നീണ്ടു നിന്ന വിവാഹ ജീവിതം ഇരുവരും പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചപ്പോൾ മകൾ മീനാക്ഷി ദിലീപിന് ഒപ്പം ആണ് പോയത്. എന്നാൽ ഇന്നും ഇരുവരും വേർപിരിയാൻ ഉണ്ടായ കാരണം ആർക്കും അറിയില്ല എന്നുള്ളതാണ് മറ്റൊരു സത്യം.

വിവാഹ മോചനം കഴിഞ്ഞിട്ട് 5 വർഷത്തിൽ ഏറെ ആയിട്ടും ഇരുവരും ഇന്ന് വാര്യർ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ വിവാഹ മോചനം നേടിയ മഞ്ജു വാര്യർ 15 വർഷത്തിന് ശേഷം അഭിനയത്തിലേക്ക് തിരിച്ചു എത്തുകയും ചെയ്തു. ഇന്ന് മലയാളത്തിൽ ലേഡി സൂപ്പർ സ്റ്റാർ ആയി വിലസുകയാണ് മഞ്ജു. പ്രമുഖ നടിയും ദിലീപും തമ്മിൽ ഉണ്ടായ വിഷയത്തിൽ ദിലീപ് പിടിയിൽ ആയപ്പോൾ ഉണ്ടായ സംഭവവും അതിനെ തുടർന്ന് അഭിനയിക്കാൻ ലൊക്കേഷനിൽ എത്തിയപ്പോൾ ഉണ്ടായ മഞ്ജുവിന്റെ പ്രതികരണവും അഭിനയത്തെ കുറിച്ചും ആണ് പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ പറയുന്നത് ഇങ്ങനെ..

കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു മോഹൻലാൽ. ഇന്ദ്രജിത്തും മഞ്ജു വാര്യരുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സിദ്ദു പനയ്ക്കൽ ആയിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കൻട്രോളർ. പുള്ളിക്ക് പെട്ടെന്ന് വേറൊരു സിനിമ വന്നപ്പോഴാണ് എന്നെ ഇതിലേക്ക് വിളിച്ചത്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമൊക്കെയായി സംസാരിച്ച് ധാരണയായ സമയത്താണ് ഞാനെത്തിയത്. തിരക്കഥയൊക്കെ പൂർത്തിയാക്കിയിരുന്നു.

മോഹൻലാൽ എന്ന പേരാണ് ആ സിനിമയെ വിജയിപ്പിച്ചത്. മഞ്ജു വാര്യർക്ക് ഷൈൻ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു മീനുക്കുട്ടി. ആമിയിലും അഭിനയിക്കുന്നുണ്ടായിരുന്നു ആ സമയത്ത്. വൈകുന്നേരം മഞ്ജു വാര്യർ ആമിയിലും രാത്രിയിൽ മോഹൻലാലിലും അങ്ങനെയായിരുന്നു അഭിനയിച്ചിരുന്നത്.

ദിലീപിനെ അറസ്റ്റ് ചെയ്തു വെന്ന വാർത്ത വന്ന സമയത്ത് മഞ്ജു വാര്യർ മോഹൻലാൽ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ദിലീപിന്റെ അറസ്റ്റ് വാർത്ത വന്നതോടെ മഞ്ജു വാര്യർ ഇനി അഭിനയിക്കുമോ ഇല്ലയോ എന്നൊന്നും ഞങ്ങൾക്ക് അറിയില്ല.

മഞ്ജു വന്നു അന്നൊരു വില്ലയിലായിരുന്നു ഷൂട്ട്. മഞ്ജുവിന്റെ വീട്ടിലെ രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. അറസ്റ്റിനെക്കുറിച്ച് ആരും ഒന്നും അങ്ങോട്ട് ചോദിച്ചില്ല ഇങ്ങോട്ടൊന്നും പറഞ്ഞുമില്ല. ആൾ മൂഡിയായിരുന്നു. അഭിനയത്തിൽ നിൽക്കുമ്പോൾ ഒന്നും മുഖത്ത് കാണിച്ചിരുന്നില്ല – സേതു പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago