Categories: Cinema

ഷക്കീലയായി നിറഞ്ഞാടി ബോളിവുഡ് നടി റിച്ച ചദ്ദ; ഷക്കീലയുടെ ട്രൈലറിന് വമ്പൻ സ്വീകരണം; കോരിത്തരിച്ച് ആരാധകർ..!!

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ മോഹൻലാലിനും മമ്മൂട്ടിക്കും വെല്ലുവിളി ആയിരുന്ന ഒരു നടി ഉണ്ടായിരുന്നു. ഇന്നും ആ പേര് കേൾക്കുമ്പോൾ ഒരു കോരിത്തരിപ്പ് തന്നെ ആണ്. പ്രായഭേദമന്യേ ഒട്ടേറെ ആളുകളുടെ ഹൃദയം കീഴടക്കിയ ഷക്കീല തന്നെ ആയിരുന്നു തൊണ്ണൂറുകളിലെ താരം. ഷക്കീലയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രൈലെർ ഇറങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ കണ്ടിരിക്കുന്നത് 15 ലക്ഷം ആളുകൾ ആയിരുന്നു.

പ്രായപൂർത്തി ആകുന്നതിന് മുന്നേ 16 ആം വയസിൽ ബി ഗ്രെയിഡ് സിനിമയിലെക്ക് എത്തിയ ഷക്കീലയുടെ ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതം തന്നെ ആണ് സിനിമ പറയുന്നത്. മലയാളത്തിൽ ബി ഗ്രേഡ് സിനിമകൾക്ക് ഇത്രയേറെ കാണികളെ നേടിക്കൊടുക്കാൻ കാരണമായത് ഷകീല ആയിരുന്നു. ആ ഷകീലയുടെ ജീവിതകഥ പറയുന്ന ചിത്രം ഇറങ്ങുമ്പോൾ കാണികളെ ഏറെ ആയിരിക്കും.

എന്താണ് ഷകീലയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്നത് എന്നറിയാനാണ് സിനിമ ആളുകൾ കാത്തിരിക്കുന്നത്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. ചിത്രത്തിന്റെ ട്രയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ യൂട്യൂബിൽ കണ്ടത് ലക്ഷങ്ങളാണ്. ഷക്കീല തമിഴ് തെലുങ്ക് മലയാളം കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലോളം അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ റിച്ചയെ കൂടാതെ പങ്കജ് ത്രിപതി മലയാളി താരം രാജീവ് പിള്ള എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്ദ്രജിത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സമ്മി നന്‍വാനി സഹില്‍ നന്‍വാനി എന്നിവർ ഒരുമിച്ചാണ്. ഈ ക്രിസ്തുമസിന് തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago