മലയാളത്തിൽ ഒരുകാലത്തിൽ കലാലയ പ്രതിഭകൾ ആയിരുന്നു അഭിനയ ലോകത്തിലേക്ക് എത്തുന്നത് എങ്കിൽ ഇപ്പോൾ മോഡലിങ്ങിൽ കൂടി ആണ് താരങ്ങൾ എത്തുന്നത്. അത്തരത്തിൽ എത്തിയ ഒരു അഭിനയത്രിയാണ് ദീപ തോമസ്.
നഴ്‌സിംഗ് പഠിക്കുന്ന കാലത്തിൽ ആയിരുന്നു ദീപ മോഡലിങ്ങിലേക്ക് എത്തുന്നത്. മിസ് സൗത്ത് ഇന്ത്യ റണ്ണറപ്പ് ആയിരുന്നു. ആലുക്കാസ് , ഭീമ , വണ്ടർലാ തുടങ്ങി നിരവധി ബ്രാൻഡുകൾക്ക് വേണ്ടി പരസ്യ ചിത്രങ്ങളിൽ ദീപ തോമസ് അഭിനയിച്ചിട്ടുണ്ട്.
മലയാളികളുടെ ജനപ്രീതി നേടിയ വെബ് സീരീസ് ആയ കരിക്ക് ഫ്ലിക്കിൽ കൂടി ആണ് കൂടുതൽ ശ്രദ്ധ നേടിയത്. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ പരസ്യങ്ങളിലും ദീപ എത്തിയിട്ടുണ്ട്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസിൽ കൂടി ആണ് ദീപ സിനിമയിലേക്ക് എത്തുന്നത്.
ജൂനിയർ ഡോക്ടറിന്റെ വേഷം ആയിരുന്നു. തുടർന്ന് ഫഹദ് ഫാസിൽ ചിത്രം ട്രാൻസിൽ ക്വയർ ഗായികയായും ദീപ എത്തി.
കുഞ്ചാക്കോ ബോബൻ നായകൻ ആയി എത്തിയ മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ വിനയ് ഫോർട്ടിന്റെ സൂപ്പർ താരം ആകാശ് മേനോന്റെ കുമുകി വേഷം ദീപ ചെയ്തിട്ടുണ്ട്.
എന്നാൽ വിജയ് ബാബു നിർമ്മിച്ച് ശ്രീനാഥ് ഭാസി , ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഹോം എന്ന ചിത്രത്തിൽ കൂടി ദീപ തോമസ് ആദ്യമായി മുഴുനീള നായികാ വേഷം ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയാണ് ദീപ തോമസ്.
കോവൂർ പാലാഴി എംഎൽഎ റോഡിൽ ദേവഗിരി പബ്ലിക്ക് സ്കൂളിന്റെ പിന്നിൽ ആണ് താമസിക്കുന്നത്. മൂന്നു മക്കളിൽ രണ്ടാത്തെ ആൾ ആണ് ദീപ. ചേച്ചി കാനഡയിൽ നേഴ്സ് ആണ്. അനിയൻ മെഡിക്കൽ ഇമേജിങ് വിദ്യാർത്ഥി ആണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…