മലയാളത്തിൽ കൂടി ആണ് ദുൽഖർ സൽമാൻ എന്ന താരത്തിന്റെ തുടക്കം എങ്കിൽ കൂടിയും തമിഴിലും തെലുങ്കിലും എന്തിനേറെ പറയുന്നു ബോളിവുഡിൽ വരെ തന്റെ സാന്നിദ്യം അറിയിച്ച താരമാണ് കുഞ്ഞിക്ക എന്ന ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയുടെ മകൻ കൂടി ആയ ദുൽഖർ സൽമാൻ.
സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി ആണ് ദുൽഖർ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. അഭിനയ ലോകത്തിൽ എത്തുന്നതിനെ മുന്നേ ബിസിനസ് മാനേജർ ആയി താരം ജോലി ചെയ്തിരുന്നത്. മൂന്നു മാസം അഭിനയ കോഴ്സ് പഠിച്ച ശേഷം ആയിരുന്നു ദുൽഖർ അഭിനയിക്കാൻ എത്തുന്നത്.
ആദ്യ ചിത്രത്തിൽ കൂടി മികച്ച നവാഗത നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ കൂടി മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് കൂടി നേടിയെടുത്തു ഡി ക്യു. നടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും രണ്ടാമത്തെ മകനാണ് സൽമാൻ. സുറുമിയാണ് സൽമാന്റെ മൂത്ത സഹോദരി.
സിനിമയിൽ വന്നതിനു വ്യക്തമായ പ്ലാനിംഗ് ഉള്ള ആൾ കൂടി ആണ് ദുൽഖർ. ഒരു കൂട്ടം പുതുമുഖങ്ങളോടൊപ്പം പാരമ്പര്യമേതുമില്ലാതെയുള്ള ചലച്ചിത്രപ്രവേശനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ തന്റെ ബോധപൂർവമായ തീരുമാനമാണിതെന്നാണ് സൽമാൻ വ്യക്തമാക്കിയത്.
‘ഒരു നടൻ അരങ്ങേറ്റം കുറിക്കുമ്പോൾ ഒരു നായകനാകാനുള്ള അവകാശം നേടേണ്ടതുണ്ട് അത് ഒരു കുറുക്കുവഴിയിലൂടെ ആകരുത്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ചാർളി എന്ന സിനിമയിൽ കൂടി യുവാക്കളുടെ ഹരമായി മാറിയ ആൾ കൂടി ആണ് ദുൽഖർ സൽമാൻ.
എന്നാൽ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ താരത്തിന്റെ പഴയ ചിത്രങ്ങൾ പ്രചരിക്കാറുണ്ട്. ഉന്തിയ പല്ലുകളും വിടർന്ന ചെവിയും വേണ്ട വലിയ മൂക്കും ഒക്കെ ഉള്ള ദുൽഖർ സൽമാൻ. അച്ഛൻ മമ്മൂട്ടിയെ പോലെ സുന്ദരനാണ് ഇപ്പോൾ ഉള്ള ദുൽഖർ സൽമാൻ. എന്നാൽ താൻ ചെറുപ്പത്തിൽ അത്ര സുന്ദരമായിരുന്നില്ല എന്നാണ് ദുൽഖർ തന്നെ പറയുന്നത്.
ചിരിയിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കുന്ന താരം സൗന്ദര്യം കൂട്ടാൻ പണം മുടക്കിയിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ തന്റെ ഈ ചിരിക്കു പിന്നിൽ വലിയ ഒരു കഥയുണ്ട്. ചെറുപ്പത്തിൽ താൻ പല്ലിൽ ക്ലിപ്പുകൾ ഇട്ട് നേരെ ആക്കിയതാണ്. രണ്ടാമതായി പൊങ്ങി നിന്ന പല്ലു പോയത് കൊണ്ട് ആയിരുന്നു. താനും മാമനും ഇടികൂടുന്ന ശീലം ഉണ്ടായിരുന്നു. ഒരിക്കൽ ഇടികൂടിയപ്പോൾ മാമന്റെ കൈകൾ കൊണ്ട് എന്റെ പല്ലു പറിഞ്ഞ് പോയി.
അടിക്കഴിഞ്ഞു മാമൻ നോക്കുമ്പോൾ കാണുന്നത് വായിൽ ചോരയുമായി നിൽക്കുന്ന എന്നെയാണ്. എന്നാൽ അമ്മാവൻ സങ്കടപ്പെട്ടപ്പോൾ പൊങ്ങിയ ആ വൃത്തികെട്ട പല്ലു പോയതിൽ ഞാൻ ഏറെ സന്തോഷിച്ചു എന്നും കണ്ണാടിക്ക് മുന്നിൽ പോയി തുള്ളിച്ചാടി എന്നും ദുൽഖർ പറയുന്നു. ബാല്യത്തിൽ യവ്വനത്തിലേക്ക് എത്തിയപ്പോൾ ബാപ്പയുടെ സൗന്ദര്യം ലഭിച്ചു പ്രിയ താരത്തിനും.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…