Categories: Gossips

സദാചാരത്തിന് നിരക്കുന്ന വേഷമാണോ എന്നറിയില്ല; ഭാര്യക്ക് എതിരെ മോശം പറഞ്ഞവർക്ക് സ്വന്തം കാലുകൾ കാട്ടി ആർജെ മിഥുൻ..!!

വില്ലൻ ആയും ഹാസ്യ നടനായുമെല്ലാം ബിഗ് സ്‌ക്രീനിൽ തുടങ്ങിയ ആൾ ആണ് മിഥുൻ. അതോടൊപ്പം തന്നെ ദുബായിൽ റേഡിയോ ജോക്കി കൂടിയാണ് മിഥുൻ. 2000 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ കൂടി ആണ് മിഥുൻ അഭിനയ ലോകത്തിൽ എത്തുന്നത്.

ഫ്ലവർസ് ചാനലിലെ കോമഡി ഉത്സവം എന്ന ഷോയിൽ അവതാരകനായി എത്തിയതോടെ ആണ് മിഥുൻ രമേശ് എന്ന താരത്തിന് ആരാധകർ കൂടിയത്. മിഥുനും ഭാര്യ ലക്ഷ്‍മിയും ഒരുപോലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ആണ് നിൽക്കുന്നത്.

നിരവധി പോസ്റ്റുകളും അത് പോലെ ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെ ആയി ഇരുവരും എത്താറുണ്ട്. വീക്കെൻഡ് ആഘോഷം ആക്കുന്നത് മിഥുനും ഭാര്യയും ഉള്ള ഒരു ഫോട്ടോ അടുത്തിടെ മിഥുൻ തന്റെ ഇൻസ്റ്റാഗ്രാം ഐഡി വഴി പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റിൽ ഭാര്യക്ക് എതിരെ മോശം കമന്റ് വന്നതോടെ ആണ് മിഥുൻ പ്രതികരണം നടത്തിയത്. ലക്ഷ്മിയുടെ വസ്ത്ര താരത്തിനെതിരെ നിരവധി പേരാണ് വളരെ മോശമായി കമെന്റിട്ടിരിക്കുന്നത് ഇവർക്കൊക്കെ വളരെ വ്യക്തമായി മറുപടിയും താരം കൊടുത്തു.

ബീച്ച് സൈഡിൽ ആണ് ഇരുവരും ഉള്ളത് എന്ന് മിഥുൻ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞിരുന്നു. ‘കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കാം മിഥുൻ ചേട്ടന്റെ ഭാര്യക്ക്. കഷ്ട്ടം ആ ചേട്ടന്റെ കൂടി വില കളയാൻ… അല്ലാതെ എന്ത് പറയാൻ..’ എന്നാണ് ഒരാൾ കമന്റിട്ടത്. സമാനനാണ് മറ്റു ചില കമന്റുകളും.

ഇവയ്ക്കെതിരെ പ്രതികരിച്ചും മിഥുനെയും ലക്ഷ്മിയെയും പിന്തുണച്ചും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പരിഹസിച്ചവർക്ക് ‘പന്നികളോട് ഗുസ്തി കൂടാൻ നില്ക്കരുത് കാരണം നമുക്കും ചെളി പറ്റും പന്നികൾക്ക് അത് ഇഷ്ടവുമാണ്… എന്നാണ് മിഥുന്റെ മറുപടി.

എന്നാൽ ആ പോസ്റ്റുകൊണ്ടു മാത്രം മിഥുൻ തന്റെ പ്രതിഷേധം നിർത്തി ഇല്ല എന്നുള്ളതാണ് വസ്തുത. ഇൻസ്റ്റാഗ്രാം സ്റ്റോറിൽ ആണ് തന്റെ തുടകൾ കാട്ടി ഇരിക്കുന്ന ചിത്രത്തിൽ മിഥുൻ ഇങ്ങനെ കുറിച്ചത്.. സദാചാരത്തിന് നിരക്കുന്ന വേഷമാണോ എന്നറിയില്ല എന്നായിരുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago