മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട താരം ആണ് പേർളി മാണി. അവതാരകയും അതൊപ്പം തന്നെ അഭിനേതാവും ഒക്കെ ആയി മലയാളികൾക്ക് മുന്നിൽ എത്തിയിട്ടുള്ള പേർളിയെ ഏറ്റവും കൂടുതൽ സുപരിചിതയാക്കിയത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ കൂടി ആയിരുന്നു.
അവിടെ നിന്നും ശ്രീനിഷും ആയി ഉണ്ടായ പ്രണയവും തുടർന്ന് ഉള്ള വിവാഹം ഒക്കെ വലിയ വാർത്ത പ്രാധാന്യം നേടി ഇരുന്നു.
തുടർന്ന് താരം ഭർത്താവിന് ഒപ്പം ഉള്ള ദിവസങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ആദ്യമായി ഗർഭിണി ആയതും അതിന്റെ വിശേഷങ്ങൾ എല്ലാം ഒന്നൊന്നായി പേളി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.
തുടർന്ന് താരത്തിന് കുട്ടി ജനിച്ചത് സോഷ്യൽ മീഡിയ വഴി ആഘോഷം ആക്കിയിരുന്നു. നില എന്നാണ് കുട്ടിക്ക് പേര് നൽകിയത്. കുഞ്ഞിന്റെ കളിയും ചിരിയും കാര്യങ്ങളും എല്ലാം ഒന്നിന് പുറകെ ഒന്നായി താരം പറയാറും ഉണ്ട്.
ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ മകൾ നില സാന്താക്ലോസ് ആയിട്ടുള്ള ചിത്രങ്ങൾ പേളി പങ്കു വെച്ചിരുന്നു. ഇതിന് പിന്നാലെ ആണ് താരം വീണ്ടും അമ്മയാകാൻ പോകുന്നു എന്നും നില ചേച്ചി ആകാൻ പോകുന്നു എന്നുള്ള വാർത്തകൾ എത്തിയത്.
വാർത്തകളിൽ പേളിയുടെ രണ്ടാം ഗർഭം വലിയ വാർത്ത ആയി മാറിയതോടെ സംഭവത്തിൽ സത്യം തിരഞ്ഞു താരങ്ങളിലേക്ക് തന്നെ കാര്യങ്ങൾ എത്തി. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ സത്യം അല്ല എന്നും അത്തരത്തിൽ ഒരു സംഭവം ഉണ്ടായാൽ നേരിട്ട് നിങ്ങളിലേക്ക് എത്തിക്കും എന്നും പേളി പറയുന്നു.
ഇതോടെ പേളിയുടെ സഹോദരി ആയിരിക്കും അമ്മയാകാൻ പോകുന്നത് എന്നുള്ള സംശയങ്ങൾ വന്നത്. ഈ അടുത്താണ് റേച്ചൽ വിവാഹിതയായത്. എന്നാൽ നില ചേച്ചി ആകുന്നു എന്നുള്ള വാർത്തകൾ സത്യം ആണെന്ന് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. പേളിയുടെ സഹോദരി റേച്ചൽ ഗർഭിണിയാണ് എന്നാണ് അറിയുന്നത്.
പേളിയുടെ അത്രയും പ്രശസ്ത അല്ലെങ്കിൽ കൂടിയും റേച്ചലും സോഷ്യൽ മീഡിയയിൽ സജീവമാണ്. മോഡലും ഫാഷൻ ഡിസൈനറുമാണ് റേച്ചൽ മാണി.
റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച് പേളി എത്താറുണ്ട്. ഇന്റീരിയർ ഡിസൈനിംഗിലും താൽപ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നതും. അടുത്തിടെയാണ് റേച്ചൽ വിവാഹിതയായത്.
ഫോട്ടോഗ്രാഫർ റൂബെൻ ബിജി തോമസിനെയാണ് റേച്ചൾ വിവാഹം ചെയ്തത്. ജൂലൈയിൽ ആയിരുന്നു റേച്ചൽ – റൂബൻ വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ജീവിതത്തിൽ പുതിയൊരു മനോഹര അധ്യായം തുടങ്ങുന്നു എന്ന് കുറിച്ചാണ് റേച്ചലിനും റൂബനും വിവാഹം പേളി ആശംസകൾ നേർന്നത്.
വിവാഹശേഷം ലോകം ചുറ്റി സഞ്ചരിച്ചാണ് റേച്ചലും റൂബനും ഹണിമൂൺ ആഘോഷിച്ചത് പാരിസിലായിരുന്നു. പാശ്ചാത്യ ശൈലിയിലായിരുന്നു റേച്ചലിന്റേയും റൂബന്റേയും വിവാഹം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…