Categories: Gossips

ആ മാന്യനിൽ നിന്നും അമ്പത് കോടി തട്ടിയെടുക്കാൻ നാണമില്ലേ; അവസാനം മറുപടി നൽകി സാമന്ത..!!

ഇതുപോലെ ചൊറിഞ്ഞാൽ ചിലപ്പോൾ എങ്കിലും എത്ര ക്ഷമ ഉള്ളവർ ആണെങ്കിൽ കൂടിയും മൗനം വെടിഞ്ഞുപോകും. നാല് വര്ഷം നീണ്ടു നിന്ന വിവാഹ ജീവിതം കുറച്ചു നാളുകൾക്ക് മുന്നേ ആണ് സാമന്ത ഒഴിവാക്കിയത്.

തെലുങ്ക് യുവനടൻ നാഗ ചെയ്‌തന്യ ആയിരുന്നു താരത്തിന്റെ മുൻ ഭർത്താവ്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.

അക്കിനേനി എന്ന തെലുങ്ക് സിനിമ ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിൽ നിന്നും ഉള്ളത് ആയതുകൊണ്ട് തന്നെ നിരവധി കിംവദന്തികൾ ആണ് സാമന്തക്ക് എതിരെ വന്നുകൊണ്ടേ ഇരിക്കുന്നത്.

200 കോടിയോളം രൂപ ആണ് ജീവനാംശം ആയി സാമന്ത ചോദിച്ചത് എന്നായിരുന്നു ആദ്യ കാലങ്ങളിൽ കേട്ടത്. തുടർന്ന് മറ്റൊരു നടനും ആയി ബന്ധം ഉണ്ടെന്നു ആയിരുന്നു.

എന്നാൽ ഇതൊന്നും ഗൗനിക്കാതെ അഭിനയത്തിൽ കേന്ദ്രീകരിക്കാൻ ആയിരുന്നു സാമന്തയുടെ ശ്രമം. വിവാദങ്ങൾക്ക് മുകളിൽ മൗനം മാത്രം ആയിരുന്നു സാമന്ത മറുപടി നൽകിയത്‌.

എന്നാൽ ഇപ്പോൾ ജീവിതത്തിൽ ആദ്യമായി ഐറ്റം സോങ് ചെയ്തതിന്റെ ആഘോഷത്തിൽ ആയിരുന്നു സാമന്ത. പുഷ്‌പയിലെ ഐറ്റെം സോങ് അത്രമേൽ വിജയം ആകുകയും ചെയ്തിരുന്നു.

എന്നാൽ നാഗചെയ്‌തന്യയിൽ നിന്നും അമ്പത് കോടി തട്ടിയെടുത്തു എന്നാണ് അവസാനം നേരിടേണ്ടി വന്ന ആരോപണം. ഒരു മാന്യനിൽ നിന്നും അമ്പത് കോടി മോഷ്ടിച്ചു എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സാമന്ത – നാഗ വിവാഹ മോചനത്തിനെ കുറിച്ച് ആയിരുന്നു ഈ കമന്റ്.

സാധാരണ ഇത്തരത്തിൽ ഉള്ള കമന്റ് അവഗണിക്കുകയും അത്തരത്തിൽ കമന്റ് ചെയ്യുന്ന ആളുകളെ ബ്ലോക്ക് ചെയ്യുകയും ആണ് പതിവ്.

എന്നാൽ ഇത്തവണ മൃദുവായ ഭാഷയിൽ ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ എന്നാണ് സാമന്ത കമന്റ് ചെയ്തത്. എന്നാൽ സാമന്ത മറുപടി നൽകിയതോടെ കമന്റ് ഇട്ട ആൾ അത് ഡിലീറ്റ് ചെയ്യുക ആണ് ചെയ്തത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago