arya babu badayi
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടി ശ്രദ്ധ നേടിയ ആൾ ആണ് ആര്യ. അവതാരക ആയും മോഡൽ ആയും അഭിനയത്രി ആയും എല്ലാം മലയാള സിനിമയിൽ അടക്കം അഭിനയിച്ചിട്ടുള്ള ആര്യ, സ്വന്തമായി നിരവധി ബിസിനസ്സുകൾ ഉള്ള ആൾ കൂടിയാണ്.
രമേശ് പിഷാരടിയുടെ ഭാര്യയുടെ വേഷത്തിൽ ബഡായി ബംഗ്ലാവ് എന്ന ഷോയിൽ എത്തുകയും ഷോ വൻ വിജയമായി മാറുകയും ചെയ്തു. ഈ ഷോയിൽ കൂടി വലിയ ആരാധകരെ നേടിയ ആര്യ തുടർന്ന് ബിഗ് ബോസ് സീസൺ രണ്ടിൽ എത്തി.
എന്നാൽ ഈ ഷോയിൽ എത്തിയതോടെ ആരാധകർക്കൊപ്പം നിരവധി വിമര്ശകരെയും താരം നേടിയെടുത്തു. ഇപ്പോൾ തന്റെ ജീവിതത്തിൽ ഇതുവരെയും എങ്ങും പങ്കുവെക്കാത്ത തന്നെ ഏറെ വേദനിപ്പിക്കുന്ന ആ ദുരനുഭവം പറയുകയാണ് ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന ഷോയിൽ കൂടി.
പരിപാടിയുടെ പ്രോമോ വീഡിയോ പുറത്തു വന്നതിൽ ആണ് ആര്യ പറയുന്ന കാര്യങ്ങൾ ഉള്ളത്. ഒരു പാരിപാടിയിൽ പങ്കെടുക്കവെ സ്പോൺസേഴ്‌സിന്റെ ഇടയിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായത്.
അയാൾ എന്റെ അടുത്ത് വരുകയും എന്റെ തോളിൽ കയ്യിട്ട് നിൽക്കുകയും ചെയ്തു, തുടർന്ന് കൈ പതുക്കെ താഴേക്ക് ഇറക്കി, കാലിൽ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാൻ നോക്കുക കൂടി ആയിരുന്നു.
എനിക്ക് ഇത് വല്ലാത്തൊരു വിഷമം ആണ് ഉണ്ടാക്കിയത് എന്ന് ആര്യ പ്രമോ വിഡിയോയിൽ പറയുന്നുണ്ട്. താൻ ഇപ്പോൾ ആണ് ഇതേക്കുറിച്ച് ആദ്യാമായി സംസാരിക്കുന്നത് എന്നും ആര്യ പറയുന്നു.
അതുപോലെ തന്റെ ഭർത്താവായി പലരും കരുതി ഇരിക്കുന്നത് രമേശ് പിഷാരടിയെ ആണെന്നും ഏതെങ്കിലും പരിപാടിക്ക് വരുമ്പോൾ പുള്ളിയെ കൊണ്ടുവരാതെ ഇരുന്നത് എന്താണ് എന്നൊക്കെ ചോദിക്കും എന്നും ആര്യ പറയുന്നുണ്ട്.
എന്നാൽ രമേശേട്ടൻ ബുദ്ധിമാൻ ആണ്. അദ്ദേഹേം വിവാഹം കഴിച്ചത് മലയാളം അറിയാത്ത ആളെ ആയിരുന്നു എന്നും ആര്യ പറയുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…