നൂറിലധികം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഡലിങ്ങിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് അഞ്ജലി നായർ. ചെറുതും വലുതമായ വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത ചുരുക്കം ചില യുവനടിമാരിൽ ഒരാൾ ആണ് അഞ്ജലി. സീനിയർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ജിമ്പൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു താരം ആദ്യമായി ഒരു വിദേശ യാത്ര നടത്തുന്നത്.
ദിലീപ് പോത്തൻ അടക്കം ഉള്ള സംഘത്തിനൊപ്പം ലോക്ക് ഡൌൺ തുടങ്ങുന്നതിന് മുന്നേ ആണ് 15 ദിവസത്തെ ഷൂട്ടിങ്ങിനായി പോയത്. എന്നാൽ അവിടെ എത്തിയപ്പോഴേക്കും ഇന്ത്യയിൽ ലോക്ക് ഡൌൺ ആകുകയും 90 ദിവസത്തോളം അവിടെ കുടുങ്ങി കിടക്കുകയും ആയിരുന്നു. എന്നാൽ ഇപ്പോൾ നാട്ടിൽ എത്തും എന്ന് കരുതിയില്ല എങ്കിൽ കൂടിയും നാട്ടിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് അഞ്ജലി. ലൈവിൽ എത്തിയാണ് തന്റെ ക്വറന്റൈൻ വിശേഷങ്ങൾ താരം പങ്കു വെച്ചത്.
ഇത്രയും നാളുകൾക്കു ശേഷം വീട്ടിൽ എത്തി എങ്കിൽ കൂടിയും മകളെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ് താൻ എന്ന് സങ്കടത്തോടെ താരം പറയുന്നു. ലുഡോ കളിച്ചും ക്രിക്കറ്റ് കളിച്ചും ആണ് സമയം കണ്ടെത്തുന്നത് എന്നും വീട്ടിൽ എത്താൻ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹം ആയി കരുതുമ്പോൾ എന്നെപ്പോലെ ഇതുപോലെ ഒട്ടേറെ ആളുകൾ കുടുംബത്തെ കാണാൻ കഴിയാതെ കഴിയുന്നുണ്ട് എന്ന് അഞ്ജലി പറയുന്നു. വിമാനത്താവളത്തിൽ എത്തിയപ്പോൾ എങ്ങോട്ടു പോകണം എന്ന് അവർ ചോദിച്ചു എന്നും വീട്ടിൽ അമ്മയും മകളുമാണ് ഉള്ളത്. എനിക്ക് വേണ്ടി ഒരു മുറി തയാറാക്കിയിരുന്നു അമ്മ.
അവർ വീട്ടിൽ പോകാൻ സമ്മതിച്ചില്ലെങ്കിൽ എന്ന് കരുതി ഞാൻ ഒരു ഹോട്ടലിൽ റൂമും ബുക്ക് ചെയ്‌തിരുന്നു. എന്തായാലും വീട്ടിൽ പോകാൻ അവർ അനുവദിച്ചിരുന്നു. ഇനിയുള്ള 14 ദിവസം ഈ റൂമിൽ തന്നെ തുടരും. തടി കുറയ്ക്കാൻ വർക്ക് ഔട്ട് ചെയ്തുതുടങ്ങണം..’ തന്റെ ആദ്യത്തെ വിദേശയാത്ര ആയിരുന്നുവെന്നും അഞ്ജലി പറഞ്ഞു.
ഫോറൻസിക് ആണ് ലോക്ക് ഡൌൺ തുടങ്ങും മുന്നേ താരം അവസാനം ആയി അഭിനയിച്ചത്.. മോഹൻലാലിന്റെ അമ്മയുടെ വേഷത്തിൽ പുലിമുരുകനിലും അതോടൊപ്പം ഒപ്പത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…