Categories: Gossips

സ്ലിം ബ്യൂട്ടിയായി അനു സിത്താര; പുത്തൻ മേക്കോവറിന് പിന്നിൽ ഉണ്ണി മുകുന്ദൻ..!!

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി അനു അനു സിതാര.

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം നായികയായി എത്തിയിട്ടുള്ള അനു മികച്ച ക്ലാസ്സിക്കൽ നർത്തകി കൂടി ആണ്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി അനു അനു സിത്താര എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ശ്രദ്ധ നേടിയത് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ്.

സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു. വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു.

മലയാളത്തിൽ കാവ്യാ മാധവന് ശേഷം ശാലീന സൗന്ദര്യം തുളുമ്പുന്ന വേഷങ്ങളിൽ പൊതു വേദിയിൽ അടക്കം എത്തുന്ന താരം അനു അനു സിതാര. അഭിനയ ലോകത്തിൽ തുടക്കത്തിൽ നല്ല മെലിഞ്ഞ താരം ആയിരുന്നു എങ്കിൽ പിന്നീട് കാലം കഴിയുന്തോറും താരത്തിന് വണ്ണം കൂടി കൂടി വന്നിരുന്നു. നർത്തകി ആയിട്ടുകൂടി വണ്ണം കൂടിയ താരം ഇപ്പോൾ വണ്ണം കുറക്കാൻ ഉള്ള തീരുമാനത്തിൽ ആണ്. അതിനു തന്നെ സഹായിക്കുന്നത് ഉണ്ണി മുകുന്ദൻ ആണെന്ന് അനു പറയുന്നു.

നൃത്തത്തിലും സൗന്ദര്യത്തിലും അഭിനയത്തിലും മുന്നിൽ നിൽക്കുന്ന അനു സിത്താരയ്ക്ക് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനു തന്റെ ചിത്രങ്ങളും നൃത്ത വീഡിയോകളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇടക്കാലത്ത് അമിത ശരീരഭാരത്തിലേക്ക് എത്തിയ അനു തന്റെ വണ്ണം കുറച്ച് എത്തിയിരിക്കുകയാണ്. ഇതിനു തന്നെ സഹായിച്ചത് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു തന്ന ടിപ്പുകൾ ആണെന്ന് അനു സിതാര പറയുന്നു.

ഒരു പരിശീലകനെ കണ്ടെത്താനായുള്ള നെട്ടോട്ടത്തിനിടയിൽ ഒടുവിൽ ഉണ്ണി മുകുന്ദനാണ് സഹായവുമായെത്തിയത് എന്ന് അനു പറയുന്നു. ഉണ്ണി വെയിറ്റ് ലോസ് ചലഞ്ചു വഴി ഒട്ടേറെപ്പേർക്ക് ടിപ്പുകൾ പകർന്നു നൽകിയപ്പോൾ അനുവിനും അത് ലഭിച്ചു. അനു ഒരുമാസം കൊണ്ട് കുറച്ചത് ആറ് കിലോ ഭാരമാണ്. അതിനായി ചെയ്ത കാര്യവും അനു വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് ആയിയുള്ള ഒരു പ്രത്യേക ഡയറ്റ് പ്ലാൻ അനു ഉണ്ണി മുകുന്ദൻ അനു സിത്താരയ്ക്ക് വേണ്ടി പകർന്നു നൽകിയത്. ഇനിയും കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് പ്ലാൻ എന്നും അനു പറഞ്ഞു. തന്റെ പുതിയ ചിത്രങ്ങളും അനു പങ്കുവെച്ചിട്ടുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

3 months ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago