Categories: Celebrity Special

ശ്വേതക്കൊപ്പം പ്രണയ രംഗം ചെയ്തപ്പോൾ ലജ്ജതോന്നി; ലാൽ വെളിപ്പെടുത്തുന്നു..!!

മലയാളത്തിൽ റാംജി റാവു സ്പീകിംഗ് എന്ന ചിത്രത്തിൽ കൂടി അന്നുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന വിജയ മന്ത്രങ്ങൾ മാറ്റിയെഴുതിയ സംവിധായകർ ആയിരുന്നു സിദ്ധിഖ് ലാൽ എന്നിവർ. എന്നാൽ ഏറെ കാലം കഴിയാതെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. സിദ്ധിഖ് സംവിധായകൻ ആയി തന്നെ തുടർന്നപ്പോൾ ലാൽ നടനായും സംവിധായകൻ ആയും നിർമാതാവ് ആയും എല്ലാം മലയാള സിനിമയിൽ മാത്രല്ല തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ തിളങ്ങി.

ലാൽ അഭിനയിച്ച ഒട്ടേറെ സിനിമകൾ സൂപ്പർഹിറ്റുകൾ ആയി മാറി. തെങ്കാശിപ്പട്ടണം ഒക്കെ അത്തരത്തിൽ വലിയ വിജയമായി മാറിയ സിനിമ ആയിരുന്നു. എന്നാൽ താൻ അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ലജ്ജ തോന്നിയ ഒരു വേഷത്തെ കുറിച്ചാണ് ലാൽ സംസാരിച്ചത്. താൻ ഒട്ടേറെ ലജ്ജിച്ചു അഭിനയിച്ച ചിത്രം ആണെങ്കിൽ കൂടിയും തീയറ്ററിൽ ആ സീനുകൾക്ക് കയ്യടി കിട്ടി എന്ന് ലാൽ പറയുന്നു. തനിക്ക് വല്ലാത്ത ചമ്മൽ ആയിരുന്നു ആ രംഗം ചെയ്യുമ്പോൾ.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം കൂടി ആയിരുന്നു അത്. ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ ആ രംഗം തനിക്ക് ചമ്മൽ ഉണ്ടാക്കി എങ്കിൽ കൂടിയും അതിൽ കൂടി ആ സിനിണക്ക് ഗുണമായി എന്നും ലാൽ പറയുന്നു. സിനിമയിലെ അഭിനയ ജീവിതത്തിലെ ചില നിമിഷങ്ങളുണ്ടാകും. അത്രയ്ക്കും ചമ്മൽ തോന്നുന്ന നിമിഷങ്ങൾ. അങ്ങനെയൊരു അനുഭവമായിരുന്നു സാൾട്ട് ആന്റ് പെപ്പർ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോൾ എനിക്ക് ഉണ്ടായിരുന്നത്.

തിരുവനന്തപുരത്തെ മ്യൂസിയത്തിനുള്ളിൽ ഞാനും ശ്വേതയും അതിലെ പ്രണയ സീൻ അഭിനയിക്കുമ്പോൾ അത് കാണാൻ ചുറ്റും കൂടി നിൽക്കുന്നവർക്ക് പോലും ഇതെന്ത് പൊട്ട സിനിമയാണെന്ന് തോന്നി കാണും. പക്ഷേ തിയേറ്ററിൽ കണ്ടപ്പോഴാണ് ആ രംഗത്തിന്റെ മഹത്വം മനസിലാകുന്നത്. പക്ഷെ എന്റെ ചമ്മൽ ആ സിനിമക്ക് ഗുണം ചെയ്തു. അഭിനയ ജീവിതത്തിൽ അങ്ങനെ ചില നിമിഷങ്ങളുണ്ടാകും. അഭിനയിക്കുന്ന സമയത്ത് വല്ലാതെ ലജ്ജ തോന്നും. പിന്നീട് ആ സിനിമ തന്നെയാകും നടനെന്ന നിലയിൽ നമുക്ക് അഭിമാനിക്കാനുള്ള അനുഭവം സമ്മാനിക്കുകെന്നും ലാൽ പറയുന്നു.

News Desk

Share
Published by
News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago