രസ്ന നീ പച്ചക്കള്ളം പറയരുത്; നടിയുടെ ക്രൂരത വെളിപ്പെടുത്തി ബൈജു ദേവരാജന്റെ കുടുംബം..!!

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ അഭിനയേത്രിയാണ് രസ്ന. പാരിജാതം എന്ന പരമ്പരയിൽ അരുണ സീമ എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ള താരം ചെറുപ്പം മുതലേ അഭിനയ ലോകത്തിൽ പരിചിതമായ മുഖം തന്നെയാണ്. എന്നാൽ അഭിനയ ലോകത്തിൽ നിന്നും പെട്ടന്നൊരു ദിവസം താരം അപ്രത്യക്ഷമാകുക ആയിരുന്നു.

താരം ഇത്രയും എവിടെ ആയിരുന്നു എന്നൊന്നും ആരും അന്വേഷണം നടത്തിയില്ല എങ്കിൽ കൂടിയും ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിൽ അഭിമുഖം നൽകി താരം തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ പേര് ഇപ്പോൾ രസ്ന എന്ന് അല്ല എന്നും സാക്ഷി എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ് രസ്ന. എൽകെജി കാരന്റെയും ഏഴ് മാസക്കാരിയുടെയും. അവർക്ക് ഒപ്പം ആണ് രസ്ന ഇപ്പോൾ കഴിയുന്നത്.

താൻ ഇപ്പോൾ കുട്ടികൾക്കും ഭർത്താവിനും ഒപ്പം തിരക്കിൽ ആണെന്ന് പറയുമ്പോൾ അഭിനയത്തെ കുറിച്ച് ചിന്തിക്കാൻ പോലും സമയം ഇല്ല എന്നും താരം പറയുന്നു. പ്രശസ്ത സീരിയൽ സംവിധായകൻ ബൈജു ദേവരാജ് ആണ് തന്റെ ജീവിത നായകൻ എന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സത്യമല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ബൈജു രസ്നയുടെ ഭർത്താവ് അല്ല.

ബൈജു ദേവരാജിനൊപ്പം രസ്ന വിവാഹം കഴിക്കാതെയാണ് താമസിക്കുന്നത് എന്നതാണ് സത്യം. യഥാർത്ഥ ഭാര്യയുമായി നിയപരമായി വിവാഹ മോചനം നടത്താതെയാണ് രസ്നക്ക് ഒപ്പം താമസിക്കുന്നത്. അഭിമുഖത്തിൽ ഏട്ടൻ ജോലി തിരക്കിൽ ആണ് അദ്ദേഹത്തിന് എന്റെ പിന്തുണ ആവശ്യം ഉണ്ട് എന്നും അദ്ദേഹത്തിന്റെ കുട്ടികളുടെ ചുമതല താൻ നോക്കണം എന്ന് നിർബന്ധം തനിക്ക് ഉണ്ട് എന്നും താരം പറയുന്നു.

കുറെ വർഷങ്ങളായി രസ്നയും ബൈജുവും ലിവിങ് ടുഗതർ ആയി ഒന്നിച്ചു താമസിക്കുന്നത്. മറ്റൊരാളുടെ ഭർത്താവിനെ ഒരു ഉളുപ്പും ഇല്ലാതെ തട്ടിയെടുത്ത് ഇത്രയും കൂൾ ആയി തന്റെ ഭർത്താവ് ഏട്ടൻ എന്നൊക്കെ എങ്ങനെ വിളിക്കാൻ കഴിയുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതൊക്കെ ഇങ്ങനെ പൊതു സമൂഹത്തോട് വിളമ്പാൻ നാണം ഇല്ലേ എന്ന് പ്രേക്ഷകർ ചർച്ച ചെയ്യുന്നു.

മാനസപുത്രി പാരിജാതം ഫ്‌ളവേഴ്‌സ് ചാനലിലെ മൂന്നുമണി അരുന്ധതി തുടങ്ങിയ സീരിയലുകൾ എല്ലാം ഒരുക്കിയിരിക്കുന്നത് ബൈജു ദേവരാജ് ആണ്. 23 വര്ഷങ്ങള്ക്കു മുമ്പാണ് കൊല്ലം സ്വദേശിയായ യുവതിയുമായി ബൈജുവിന്റെ വിവാഹം നടക്കുന്നത്. രണ്ട് മക്കൾ ആണ് ബൈജുവിന് ഉള്ളത് സ്ത്രീധനം ആയി കിട്ടിയ സ്വർണ്ണവും വസ്തുവകളും വിറ്റ് കിട്ടിയ മൂലധനം ഉപയോഗിച്ചാണ് ബൈജു സീരിയൽ നിർമാണ രംഗത്തേക്ക് എത്തിയത്. എന്നാൽ പണവും പ്രശസ്തിയും ആയപ്പോൾ ഭാര്യയെ താരം ഉപേക്ഷിക്കുകയായിരുന്നു.

ഭാര്യയെ മാനസിക ശരീരിക പീഡനം നടത്തിയിട്ടുള്ള ബൈജുവിന് എതിരെയുള്ള കേസ് ഇപ്പോൾ കൊല്ലം മജിട്രേറ്റ് കോടതിയിൽ നടക്കുന്നതും ഉണ്ട്. ഇതിനു ഇടയിൽ സീരിയലിൽ ശ്രദ്ധ നേടിയതോടെ പല താരങ്ങളുമായി ബന്ധം ഉണ്ടായിരുന്ന ബൈജു പാരിജാതം സീരിയലിൽ രസ്ന എത്തിയതോടെ താരത്തിനോട് അടുപ്പം ആകുകയും കഴക്കൂട്ടത്ത് ഒരു ഫ്ലാറ്റ് എടുത്ത് അതിലേക്ക് ഒരുമിച്ച് താമസം തുടങ്ങുകയും ആയിരുന്നു. ബൈജുവിന്റെ മൂത്തമകളേക്കാൾ ഒരു വയസ്സ് കൂടുതൽ മാത്രം ആണ് രസ്നക്ക് ഉള്ളത് എന്നുള്ളതാണ് മറ്റൊരു സത്യം.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago