Categories: Serial Dairy

ഭാര്യ എന്ന നിലയിൽ ഇന്നേറെ സന്തോഷവതിയാണ് ഞാൻ; സജിന്റെ ജന്മദിനത്തിൽ സന്തോഷം പങ്കുവെച്ച് ഷഫന..!!

നടി ഷഫ്‌നയെ മലയാളി സിനിമ പ്രേമികൾക്ക് ഏറെ പരിചിതമാണെങ്കിൽ കൂടിയും ഷഫ്‌നയുടെ ഭർത്താവ് സജിനെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടനായി സജിൻ മാറിക്കഴിഞ്ഞു.

സാന്ത്വനം എന്ന ഒറ്റ സീരിയൽ കൊണ്ട് മലയാളികൾക്ക് ഇടയിൽ സജിൻ ഒരു താരം ആയി മാറിയത്. ശിവേട്ടൻ ഫാൻസ്‌ കൊണ്ട് സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ഗ്രൂപ്പുകൾ ഇൻസ്റ്റാഗ്രാം പേജുകൾ എല്ലാം തന്നെയുണ്ട്.

വർഷങ്ങൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ സജിൻ ആഗ്രഹിച്ചതുപോലെ ഒരു വേഷം ലഭിക്കുന്നത് എന്ന് വേണം പറയാൻ. പ്ലസ് ടു എന്ന ചിത്രത്തിൽ ഷഫാനയുടെ നായകന്മാരിൽ ഒരാൾ ആയി എത്തിയ സജിൻ പിന്നീട് ചെറിയ വേഷങ്ങളിൽ തമിഴ് സീരിയലിൽ ലഭിച്ചു എങ്കിലും കൂടിയും വേണ്ടത്ര നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേഷഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ ഇരുനൂറ്റിയമ്പതോളം എപ്പിസോഡുകൾ എത്തുമ്പോൾ സജിൻ എന്ന താരത്തിന് ലഭിച്ച പ്രശസ്തി ചെറുതൊന്നുമല്ല. ഇന്ന് സജിന്റെ ജന്മദിനത്തിൽ നിരവധി ആളുകൾ ആണ് ആശംസകൾ അറിയിച്ചു എത്തിയത്.

ആദ്യം നടിയും ഭാര്യയുമായ ഷഫന എത്തിയപ്പോൾ പിന്നാലെ ശിവന്റെ നായിക ആയി തിളങ്ങി നിൽക്കുന്ന അഞ്ജലി എന്ന ഗോപിക അനിൽ എത്തി. അച്ചു സുഗന്തും ഗിരീഷ് നമ്പ്യാരും അധികം സീരിയൽ താരങ്ങൾ മിക്കവാറും വിഷ് ആയി എത്തിയപ്പോൾ സന്തോഷത്തിൽ ഭാര്യ ഷഫാന കുറിച്ച വാക്കുകൾ ആണ് വൈറൽ ആകുന്നത്.

എന്റെ ഇക്കാക്ക് സ്‌നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാൻ എത്രത്തോളം സന്തോഷവതിയും സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകൾ യഥാർത്ഥത്തിൽ എനിക്ക് കിട്ടുന്നില്ല.

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങൾ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്. ആയിരങ്ങളുടെ ഹൃദയം നിങ്ങൾ കവർന്നെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

നിങ്ങൾക്ക് കിട്ടുന്ന സ്‌നേഹം എല്ലാം കണ്ടു ഞാൻ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്‌നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകൾ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ.. ഹാപ്പി ബർത്ത് ഡേ… എന്നുമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പില്‍ ഷഫന പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago