മലയാളികൾക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് ജൂഹി റുസ്താഗി. ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്തുകൊണ്ട് ഏറുന്ന ഉപ്പും മുളകും എന്ന പരമ്പരയിൽ ആദ്യ ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ച താരമാണ് ജൂഹി. ജൂഹി രഘുവീർ ശരൺ എന്നാണ് ജൂഹിയുടെ യഥാർത്ഥ പേര്.
ലെച്ചു എന്ന വേഷത്തിൽ ആണ് ഉപ്പും മുളകും സീരിയലിൽ അഭിനയിച്ചിരുന്നത്. ഇപ്പോൾ താരത്തിന്റെ അമ്മ വാഹന അപകടത്തിൽ മരിച്ചു എന്നുള്ള വാർത്ത ആണ് എത്തുന്നത്. ഭാഗ്യലക്ഷ്മി രഘുവീർ എന്നായിരുന്നു അമ്മയുടെ പേര്.
ശനിയാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ആയിരുന്നു മരണം സംഭവിച്ചത്. എറണാകുളത്ത് വെച്ചായിരുന്നു അപകടം നടന്നത്. അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു എന്നതുകൊണ്ടുതന്നെ ഞെട്ടലിലാണ് പ്രേക്ഷകർ.
ഈ അപ്രതീക്ഷിത വിയോഗത്തിൾ കുടുംബവും ബന്ധുക്കളും തകർന്നുപോയി. കുടുംബവും നാട്ടുകാരും ജൂഹിയുടെ അമ്മയുടെ നാടായ ചോറ്റാനിക്കരയിലാണ് അന്ത്യ കർമ്മകങ്ങൾ ഒരുക്കിയിരുന്നത്.
ആംബുലൻസിൽ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള അലൂർപറമ്പിൽ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ വികാരഭരിതമായ നിമിഷങ്ങളാണ് അവിടെ ഉണ്ടായത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് അലറിക്കരയുകയായിരുന്നു ജൂഹി.
ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും. പകുതി മലയാളിയും പകുതി രാജസ്ഥാനിയുമായ ജൂഹി റുസ്തഗി പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്.
അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ സ്ഥലം ചോറ്റാനിക്കരയാണ്. ചിരാഗ് എന്ന് പേരുള്ള ഒരു ചേട്ടനുമുണ്ട് ലച്ചുവിന്.
ഈ സഹോദരനൊപ്പം യാത്ര ചെയ്യവേ ആയിരുന്നു ഇന്ന് അപകടം സംഭവിച്ചത്. ലെച്ചുവിൻ്റെ അച്ഛനും നേരത്തേ മരിച്ചിരുന്നു. അച്ഛൻ്റെ വിയോഗത്തിന്റെ വേദനയിൽ നിന്നും പുറത്തുവരാൻ ഒട്ടേറെ നാളുകൾ എടുത്തു. പിന്നീട് ടെലിവിഷൻ ലോകത്തിൽ ജൂഹി സജീവമായപ്പോൾ ലൊക്കേഷനിൽ ഒപ്പം പോയിരുന്നതും ഇൻ്റർവ്യൂകൾക്കൊക്കെ കൂട്ട് പോയിരുന്നതും അമ്മയായിരുന്നു.
ജൂഹി റുസ്താഗിയുടെ അമ്മ മരണപ്പെട്ടു; അപ്രീതിക്ഷിത സംഭവത്തിന്റെ ഞെട്ടലിൽ..!!
അമ്മയുമായി ഏറെ അടുപ്പത്തിൽ കഴിഞ്ഞ ജൂഹിയ്ക്ക് ഇത് താങ്ങാൻ കഴിയുന്നതിനും അപ്പുറത്തും ആയിരിക്കും. അമ്മയോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരൻ്റെ ആരോഗ്യാവസ്ഥയെ കുറിച്ചും ഇതുവരെ വിവരമൊന്നും പുറത്ത് വന്നിട്ടില്ല. ചേട്ടനൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ. ഈ ചെറുപ്രായത്തിൽ അമ്മയും അച്ഛനും നഷ്ടപെട്ട ലച്ചു പ്രേക്ഷകർക്ക് ഒരു വലിയ ദുഃഖം തന്നെയാകും.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…