അസുഖ ബാധിത ആയിരുന്നു എങ്കിൽ കൂടിയും കെപിഎസി ലളിതയുടെ വിയോഗം ഞെട്ടൽ തന്നെ ആയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടി കൂടി വിടവാങ്ങുമ്പോൾ കെപിഎസി ലളിത എണ്ണ അഭിനേതാവിന്റെ വിടവ് നികത്താൻ കഴിയുന്ന ഒരു താരം മലയാളം സിനിമയിൽ ഇല്ല എന്ന് വേണം പറയാൻ.
വാർധക്യ സഹജമായ അസുഖങ്ങൾ കൊണ്ട് കുറച്ചു മാസങ്ങൾ ആയി ചികിത്സയിൽ ആയിരുന്നു കെപിഎസി ലളിത. തുടർന്ന് മകൻ സിദ്ധാർത്ഥിന്റെ ഫ്ലാറ്റിൽ ആയിരുന്നു അന്ത്യം. മരണം അറിഞ്ഞതോടെ സിനിമ മേഖലയിൽ നിന്നും സൂപ്പർ താരങ്ങൾ അടക്കം നിരവധി ആളുകൾ ഒഴുകിയെത്തി.
മോഹൻലാൽ വിവരം അറിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എത്തി. പിന്നാലെ ദിലീപ് കാവ്യക്ക് ഒപ്പം എത്തി. ഫഹദ് ഫാസിൽ വന്നു , പൃഥ്വിരാജ് സുകുമാരൻ അമ്മക്കൊപ്പം എത്തി. മമ്മൂട്ടി എത്തി. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിൽ നിന്നും നിരവധി ആളുകൾ അവസാനമായി കാണാൻ എത്തി.
ദിലീപും കാവ്യായും തകർന്നു പോയ സിദ്ധാർത്ഥിന്റെ ഒപ്പം ഉണ്ടായിരുന്നു. എന്നാൽ സിനിമ ലോകത്തിന്റെ ആദരവുകൾ ഏറ്റുവാങ്ങി ദുരിതം നിറഞ്ഞ ജീവിതം യാത്രകൾ അവസാനിച്ച ലളിതാമ്മയുടെ ഭൗതീക ശരീരത്തിന് രാപകൽ ഇല്ലാതെ കാവൽ നിന്ന ഒരു താരം ഉണ്ടായിരുന്നു.
ഒരു രാത്രി മുഴുവൻ ലളിതാമ്മയുടെ ഭൗതീക ശരീരത്തിന് ഉറക്കമിളച്ച് സരയൂ കൂട്ടിരുന്നു. നിലവിളക്ക് കെടാതെ നിലവിളക്കിൽ എണ്ണ തീരുമ്പോൾ എല്ലാം നിറച്ച് സരയൂ അവിടെ ഉണ്ടായിരുന്നു. ഓരോ തവണ വിളക്കിൽ എണ്ണ തീരുമ്പോഴും നിറക്കാൻ സരയൂ ഉണ്ടായിരുന്നു. എന്തായാലും സരയൂവിന്റെ സൽപ്രവർത്തിയെ പ്രകീർത്തിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
അതിന് മറ്റൊരു കാരണം കൂടി ഉണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ പടിപ്പുകഴ്ത്തിയ താരങ്ങൾ പലരും അവിടെ ഒന്ന് എത്തി നോക്കിയില്ല. അവസാനമായി ആ അതുല്യ കലാകാരിയുടെ കാലിൽ തൊട്ട് നമസ്കരിച്ചില്ല. പുത്തൻ റീൽസ് ഇടാനും ഫോട്ടോഷൂട്ടുകൾ നടത്താനും പോസ്റ്റർ ഷെയർ ചെയ്യാനും ഉള്ള തിരക്കിലേക്ക് ഓടിയകന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…