Categories: CinemaEntertainment

മോഹൻലാലിന്റെ ആറാട്ടിനോട് മുട്ടാൻ മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം വരുന്നു; ട്രൈലെർ ഏറ്റെടുത്ത് ആരാധകർ..!!

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായി എത്തിയ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് തീയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുമ്പോൾ എത്തുകയാണ് മെഗാ സ്റ്റാർ മാമൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം. ബിഗ് ബി എന്ന സ്റ്റൈലിഷ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമർ നീരദ് ഒരുക്കുന്ന ചിത്രം കൂടി ആണ് ഭീഷ്മ.

മാർച്ച് 3 മുതൽ ആണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രൈലെർ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതൽ ചിത്രത്തിന്റെ ട്രൈലെർ തീയറ്റരിൽ കാണിച്ചു തുടങ്ങിയിട്ട്. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങിയതോടയാണ് ഔദ്യോഗികമായി ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ രാത്രി റീലീസ് ചെയ്തത്.

മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ കൂട്ടുകുടുംബത്തിൽ നടക്കുന്ന ചില ചേരിപ്പോരിന്റെ കഥയാണ് ഭീഷ്മ പറയുന്നത്. അമൽ നീരദ് നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്.

മമ്മൂട്ടിക്ക് പുറമെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ് , നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ് , പോളി വത്സൻ, ധന്യ , അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്.

ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. ആരധകർ ഏറെ പ്രതീക്ഷയോടെ ആണ് ഭീഷ്മക്ക് വേണ്ടി കാത്തിരിക്കുന്നത്. 8 മണി മുതൽ ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ ആരംഭിക്കും. കൂടാതെ മമ്മൂട്ടിയുടെ 100 കോടി ക്ലബ് പ്രതീക്ഷ വെക്കുന്ന ആദ്യ ചിത്രം കൂടി ആണ് ഭീഷ്മ.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago