മലയാളികളുടെ ഇഷ്ട നായികമാരുടെ നിരയിൽ മുൻ നിരയിൽ തന്നെയായിരുന്നു കാവ്യ മാധവന്റെ സ്ഥാനം. ദിലീപിന് ഒപ്പമുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിനോട് വിടപറഞ്ഞ കാവ്യ ഇപ്പോൾ മികച്ച കുടുംബിനിയായി ജീവിതം തുടരുകയാണ്.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കാവ്യ അവസാനം അഭിനയിച്ച ചിത്രം ദിലീപ് നായകനായി എത്തിയ പിന്നെയും ആയിരുന്നു.
ദിലീപ് കാവ്യ മാധവൻ താര ജോഡികൾ എന്നും ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യം ആയിരുന്നു, വിവാദങ്ങളും വിമർശനങ്ങൾക്കും മറുപടിയായി 2017 നവംബർ 25ന് ഇരുവരും വിവാഹിതരും ആയി.
തുടർന്ന്, ഇരുവർക്കും ഒരു കുഞ്ഞും പിറന്നു. വിജയദശമി ദിനത്തിൽ പിറന്ന കുട്ടിക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയത്.
ഇപ്പോഴിതാ കാവ്യ മാധവൻ വീണ്ടും തീരിച്ചെത്തുന്നു എന്നുള്ള വാർത്തകൾ എത്തുന്നത്, വിവാഹ ശേഷം അമേരിക്കന്‍ ഷോയില്‍ ദിലീപിനൊപ്പം കാവ്യയും നൃത്തം ചെയ്തിരുന്നു.
ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന്റെ അവാര്‍ഡ് വേദിയിലും താരത്തിന്റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…