ആ വ്യാമോഹം നടക്കില്ല; മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല..!!

മോഹൻലാൽ അമ്മ സംഘടനയുടെ നേതൃ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യം ഉണ്ടായത് ദിലീപിനെ തിരിച്ചെടുത്തു എന്ന പേരിൽ മോഹൻലാലിന്റെ കോലം കത്തിക്കുകയും അസുഖ ബാധിതയായ മോഹൻലാലിന്റെ അമ്മ മാത്രം ഉള്ള മോഹൻലാലിനെ വീടിന്റെ മുന്നിൽ പ്രതിഷേധ മാർച്ച് നടത്തുകയും ആയിരുന്നു.

പിന്നീട് സംഭവിച്ചത്, കേരള സംസ്ഥാന പുരസ്‌കാര വിതരണ വേദിയിൽ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കരുത് എന്ന് 104 പേർ ഒപ്പിട്ട ഹർജി ആയിരുന്നു.

എന്നാൽ ഈ രണ്ട് കോലാഹളങ്ങളും മോഹൻലാൽ വളരെ സിംപിൾ ആയി തന്നെ തരണം ചെയ്തു. വിവാദങ്ങൾ ഉണ്ടാകും എന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന വ്യക്തമായ ധാരണയോടെ തന്നെയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.

മോഹൻലാലിന് എതിരെയുള്ള ഒപ്പ് ശേഖരണത്തിൽ മിക്കതും വ്യാജ ഒപ്പുകൾ ആന്നെനും പിന്നീട് തെളിയുകയും അതുപോലെ, കേരള സർക്കാർ പുരസ്‌കാര വേദിയിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ചതും മോഹൻലാൽ പങ്കെടുത്തതും ലാലിനെതിരെ തിരിഞ്ഞവർക്ക് ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു.

ഇപ്പോഴിതാ മോഹൻലാലിനെതിരെയുള്ള ആരോപണം രേവതി, പത്മപ്രിയ, പാർവതി എന്നീ നടിമാരെ ‘നടിമാർ’ എന്നു വിളിച്ചു അധിക്ഷേപിച്ചു എന്നാണ്. വുമൺ ഇൻ സിനിമ കളേക്റ്റീവ് (WCC) എന്ന സിനിമ സംഘടനയുടെ നേതൃത്വത്തിൽ കൂടിയ പത്ര സമ്മേളനത്തിൽ ആണ് ഈ ആരോപണം. ആരോപണം കേട്ട പൊതു ജനങ്ങൾ അടക്കം മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ്.

വിവാദങ്ങൾ പലതും ഉണ്ടാകുമ്പോൾ പോലും ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം മറുപടി നൽകുന്ന ആൾ ആണ് മോഹൻലാൽ. മഹാ പ്രളയം നേരിട്ട കേരളത്തിനായുള്ള ദുരിതാശ്വാസ നിധിക്ക് ആവശ്യമായ അഞ്ച് കോടിയുടെ ഫണ്ട് സ്വരൂപിക്കാൻ ഉള്ള പ്രവർത്തനങ്ങളിൽ ആണ് മോഹൻലാൽ. ഡിസംബർ 7ന് ആണ് അബുദാബിയിൽ താരസഘടനായ അമ്മയുടെ സ്റ്റേജ് ഷോ.

ജനറൽ ബോഡി എടുത്ത തീരുമാനത്തിൽ ആണ് ദിലീപിനെ തിരിച്ചെടുത്തത് എന്നും അതിന് മാറ്റം വരുത്താൻ അടുത്ത ജനറൽ ബോഡിക്ക് മാത്രമേ കഴിയൂ എന്നും ആണ് അമ്മയുടെ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖ് പറയുന്നത്. അതേ സമയം ഒക്ടോബർ 10ന് അമ്മ പ്രസിഡൻറ് ആയ മോഹൻലാലിന് മുമ്പാകെ ദിലീപ് അമ്മയിൽ നിന്നുള്ള തന്റെ രാജിയും സമർപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള വിവാദങ്ങൾക്ക് ഇതോടെ സ്ഥാനം ഇല്ലാതെ ആകുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago