ഏഷ്യാനെറ്റ് ചാനലിന്റെ ജനപ്രിയ ചാറ്റ് കോമഡി ഷോ വീണ്ടും തിരിച്ചെത്തുകയാണ്. ടി ആർ പി റേറ്റിങ്ങിൽ എതിരാളികൾ ഇല്ലാതിരുന്ന ഷോ, ബിഗ് ബോസ് മലയാളം എന്ന ഷോ എത്തിയതോടെ അപ്രതീക്ഷിതമായി നിർത്തുക ആയിരുന്നു.
രമേശ് പിഷാരടിയും ആര്യയും ധർമജൻ ബോള്ഗാട്ടിയും മനോജ് ഗിന്നസ്, പ്രസീന, മുകേഷ് എന്നിവർ ചേർന്ന് നടത്തിയിരുന്ന ഷോ വലിയ ആരാധകർ തന്നെ ഉണ്ടായിരുന്നു.
എന്നാൽ, ഇടക്കാലത്ത് പിന്മാറിയ ശേഷം ഷോ വീണ്ടും തിരിച്ചെത്തുകയാണ്. എന്നാൽ തിരിച്ചെത്തുമ്പോൾ പ്രേക്ഷകരുടെ പ്രിയ ജോഡികൾ ആയ രമേശ് പിഷാരടിയും ആര്യയും ഉണ്ടാകില്ല.
ഫ്ലൊവേഴ്‌സ് ചാനലിൽ കോമഡി ഉത്സവം വഴി ഹിറ്റ് ആയി മാറിയ മിഥുൻ ആണ് പിഷാരടിക്ക് പകരം എത്തുന്നത്.
ആറു വര്ഷത്തിനടുത്തു നീണ്ടു നിന്ന പ്രോഗ്രാമിൽ ഇപ്പോഴും നടൻ മുകേഷ് സജീവമാണ് ഒപ്പം അമ്മായി വേഷത്തിൽ എത്തിയിരുന്ന പ്രസീദ മേനോനും രണ്ടാം സീസണിൽ ഉണ്ട്. അഞ്ചു അരവിന്ദും രണ്ടാം സീസണിൽ ഉണ്ട്. ബഡായി ബംഗ്ലാവ് സീസണ്‍ 2 ന്‍റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. പിഷാരടിയും ആര്യയും ഇല്ലാത്ത പ്രോഗ്രാം എത്ര വിജയിക്കുമെന്ന് കാത്തിരുന്നു കാണാം
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…