Street fashion

ഒടിയന്റെ തെലുങ്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ഡിസംബർ 14ന് തന്നെ തെലുങ്കിലും..!!

ഒടിയൻ വാർത്തകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. മോഹൻലാൽ നായകനായി ശ്രീകുമാർ മേനോൻ അണിയിച്ചൊരുക്കുന്ന ഒടിയൻ തെലുങ്കിലും റിലീസ് ചെയ്യും ഡിസംബർ 14ന്.

ജനതാ ഗാരാജ് എന്ന ഒറ്റ ചിത്രം കൊണ്ട് മോഹൻലാൽ എന്ന നടന്റെ റേഞ്ച് മനസിലാക്കിയവർ ആണ് തെലുങ്ക് നാട്ടിൽ ഉള്ളവർ. ആ ഒറ്റ ചിത്രം കൊണ്ട് മോഹൻലാലിന്റെ ആന്ധ്രയിലെ വിപണി മൂല്യവും കൂടി.

ജനതാ ഗേരേജിന് ശേഷം തെലുങ്കിൽ മൊഴിമാറിയെത്തിയ പുലിമുരുകൻ, മായമ്പുലി എന്ന പേരിൽ ആണ് തെലുങ്കിൽ റിലീസ് ചെയ്തത് ആദ്യ ദിനം 5 കോടിക്ക് മുകളിൽ ആണ് ചിത്രം ആന്ധ്രയിൽ നിന്നും നേടിയത്.

ദഗ്ഗുബഡി ക്രീയേഷന്റെ ബാനറിൽ ആണ് ചിത്രം തെലുങ്കിൽ മൊഴിമാറി എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം..

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ റിലീസിന് എത്തിക്കുന്നത് മാക്‌സ് ക്രീയേഷൻസ് ആണ്. മഞ്ജു വാര്യർ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. പ്രകാശ് രാജ്, നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ – മോഹൻലാൽ ടീം ഒന്നിക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago