നന്ദനത്തിൽ കൂടി മനസ്സ് കീഴടക്കിയ നവ്യ നായർ വിവാഹ ശേഷം അഭിനയ ലോകത്തിൽ അത്രക്കും സജീവമായിരുന്നില്ല എന്ന് വേണം പറയാൻ. വീണ്ടും ഒരു വലിയ ഇടവേളയ്ക്കു ശേഷം നവ്യ വീണ്ടും അഭിനയ ലോകത്തിൽ ഒരുത്തീ എന്ന കൂടി തിരിച്ചു വന്നിരിക്കുകയാണ്. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഈ തിരിച്ചുവരവ്.
നന്ദനം എന്ന ചിത്രത്തിൽ നവ്യയുടെ കഥാപാത്രം ബാലാമണി മന്ത്രം ഗുരുവായൂരപ്പനെ കണ്ട അനുഭവം അന്ന് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ അതുപോലെ ഒരു അനുഭവ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് നവ്യ നായർ ഇപ്പോൾ. ഒരിക്കൽ ഞാൻ ഗുരുവായൂർ അമ്പലത്തിൽ ഡാൻസ് ചെയ്യാൻ പോയിരുന്നു. അന്ന് എനിക്ക് ചില മാനസിക പ്രശ്നങ്ങൾ കൂടി ഉണ്ടായിരുന്നു.
കല്യാണത്തിന് മുന്നേയുള്ള സംഭവം ആയിരുന്നു. അന്നവിടെ ലളിതാന്റി ഒക്കെ ഉണ്ടായിരുന്നു. മേക്കപ്പ് ഉണ്ടുമ്പോൾ ഞാൻ കരയുക ആയിരുന്നു. ലളിതാന്റി വന്നു എന്നെ ആശ്വസിപ്പിച്ചു. പരിപാടി കാണാനും അവർ ഉണ്ടായിരുന്നു. അങ്ങനെ ആദ്യത്തെ ഐറ്റം ഞാൻ കളിക്കാൻ കയറിയത് ഒന്നും മൂഡില്ലാതെ ആയിരുന്നു. രണ്ടാമത്തെ ഐറ്റം കളിക്കാൻ കയറിയപ്പോൾ ഞാൻ കരയാൻ തുടങ്ങിയിരുന്നു.
അപ്പോൾ ഞാൻ മാഷിനോട് എനിക്ക് കളിക്കാൻ കഴിയുന്നില്ല എന്നും പിള്ളേര് കളിച്ച ശേഷം യെന്ന തവം കളിച്ചു ഞാൻ നിർത്താം എന്നും പറഞ്ഞു. മിക്കവാറും അമ്പലത്തിൽ പോകുന്ന ആൾ ആയിരുന്നു ഞാൻ അന്നൊക്കെ, അങ്ങനെ യെന്ന തവം കളിച്ചതുകൊണ്ട് ഇരിക്കുമ്പോൾ എനിക്ക് എന്താ ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിൽ കരുതികൊണ്ടു ആയിരുന്നു കളിച്ചത്. അതിന്റെ പാട്ടും അങ്ങനെ ഉള്ളതായിരുന്നു.
കളിച്ചു കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഫീൽ ചെയ്യുക ആണ് എനിക്കൊപ്പം ഒരു കുട്ടി കൃഷ്ണൻ കൂടി കളിക്കുന്നുണ്ടെന്നു. ദീപാരാധന കഴിഞ്ഞു കാണാൻ പോകുന്ന സമയത്തിൽ കാണുന്ന വേഷത്തിൽ ഉള്ള കൃഷ്ണൻ എന്റെ കൂടെ നിൽക്കുന്നതായും എന്റെ കൂടെ ഡാൻസ് കളിക്കുന്നതായും എനിക്ക് തോന്നി. ഞാൻ കുറെ നേരം ഡാൻസ് കളിച്ചു. തീർത്തും ഇമ്പ്രവൈസ് ചെയ്തായിരുന്നു കളിച്ചത്. നേരത്തെ പ്ലാൻ ചെയ്തത് ആയിരുന്നില്ല.
കളിച്ചു കഴിഞ്ഞപ്പോൾ ഭയങ്കര കയ്യടി ആയിരുന്നു. മാഷ് വന്നു കെട്ടിപിടിച്ചു. പിന്നിലേക്ക് വന്നപ്പോൾ ഒരുപാട് ആളുകൾ കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്തു. എനിക്ക് എന്താണ് ചുറ്റും നടക്കുന്നത് എന്നുപോലും മനസിലാവുന്നില്ലായിരുന്നു. ഞാൻ തീർത്തും ഒരു ട്രാൻസ് മൂഡിൽ ആയിരുന്നു.
പക്ഷെ അതിനു ശേഷം ആ പ്രശ്നം എന്റെ ജീവിതത്തിൽ നിന്നും പോയി. പിന്നീട് ഒരിക്കലും കരയേണ്ട സംഭവം ഉണ്ടായിട്ടില്ല. ഭഗവാനെ നേരിട്ട് കണ്ടതുപോലെ ആണ് തോന്നിയത്. നവ്യ നായർ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…