കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ ആരാധകർക്ക് തീയറ്ററിൽ ആഘോഷമാക്കാനുള്ള ചിത്രവുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും. വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തുന്നത്.
നേരത്തെ ഫെബ്രുവരി 10 റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഫെബ്രുവരി 18 എത്തും. തീയറ്റർ റിലീസ് ആയിട്ട് ആയിരിക്കും ചിത്രം എത്തുക. മോഹൻലാൽ എന്ന താരത്തിന്റെ എല്ലാ വിധ മാസ്സ് പരിവേഷങ്ങളും കോർത്തിണക്കുന്ന ചിത്രം തന്നെ ആയിരിക്കും ആറാട്ട്.
നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്. മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്. ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്.
കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.
മലയാളം സിനിമയുടെ താരരാജാവ് ആയി അറിയപ്പെടുന്ന മോഹൻലാൽ നായകനായി എത്തുന്ന ഒരു മാസ്സ് ചിത്രം ആരാധകർ പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലങ്ങൾ ആയി എങ്കിൽ കൂടിയും അതിനെല്ലാം അറുതി വരുത്തുന്ന തരത്തിൽ ആയിരിക്കും ആറാട്ട് എത്തുന്നത്. അന്തരിച്ച മലയാള സിനിമയിലെ അതുല്യ നടൻ നെടുമുടി വേണു മികച്ചൊരു വേഷം ചിത്രത്തിൽ ചെയ്യുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…