മോഹൻലാൽ പ്രിയദർശൻ കൊമ്പിനേഷനിൽ ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
പ്രിയദർശൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന എന്ന ചിത്രത്തിൽ മഞ്ജു വാര്യർ വീണ്ടും മോഹൻലാലിന് ഒപ്പം എത്തുന്നത്.
സുബൈദ എന്ന വേഷത്തിൽ ആണ് മഞ്ജു വാര്യർ എത്തുന്നത്, ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ, തമിഴ് ആക്ഷൻ കിംഗ് അർജുൻ, ബോളിവുഡ് താരം സുനിൽ ഷെട്ടി, കൂടാതെ പ്രണവ് മോഹൻലാൽ, മധു, സിദ്ധിഖ്, പ്രഭു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
മഞ്ജുവിനെ കൂടാതെ കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവരും ചിത്രത്തിൽ നായികമാരായി എത്തുന്നു. കുഞ്ഞാലി മരക്കാർ നാലമന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത്, ആശിർവാദ് സിനിമാസും, കോണ്ഫിഡന്റ്റ് ഗ്രൂപ്പും മൂൺ ഷോട്ട് എന്റർടൈന്മെന്റ് എന്നിവർ ചേർന്നാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യം ഉള്ള ചിത്രം അടുത്ത വർഷം ആയിരിക്കും തീയറ്ററിൽ എത്തുക. കൂടാതെ ദേശിയ അവാർഡ് ജേതാവ് സാബു സിറിൾ ആണ് ചിത്രത്തിന്റെ വമ്പൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. യുദ്ധ ചിത്രീകരണതിനായി 3 കൂറ്റൻ കപ്പലുകൾ ആണ് പണികഴിപ്പിച്ചിരിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…