Categories: Cinema

മരക്കാർ ചൈനയിലും റിലീസ് ചെയ്യുന്നുണ്ട്; ചിത്രത്തിൽ ചില മാറ്റങ്ങൾ ഉണ്ടാവും; മോഹൻലാൽ പറയുന്നു..!!

മലയാളത്തിൽ ഏറ്റവും ചിലവേറിയ ചിത്രങ്ങൾ ആണ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ആന്റണി പെരുമ്പാവൂർ കോമ്പിനേഷൻ ഒന്നിക്കുന്ന സിനിമ കൂടി ആണ് മരക്കാർ.

ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ താരങ്ങൾ അണിനിരക്കുന്ന ചിത്രം കൂടി ആണ് മരക്കാർ. മോഹൻലാൽ , പ്രണവ് മോഹൻലാൽ , കീർത്തി സുരേഷ് , അർജുൻ , പ്രഭു , സുനിൽ ഷെട്ടി , മഞ്ജു വാര്യർ , കല്യാണി പ്രിയദർശൻ , തുടങ്ങി വലിയ താരനിരയിലാണ് സിനിമ എത്തുന്നത്.

2020 ൽ ആയിരുന്നു ചിത്രം റീലീസ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ കൊറോണ എത്തിയതോടെ റിലീസ് മാറ്റുക ആയിരുന്നു. മലയാളത്തിന് പുറമെ നാല് ഇന്ത്യൻ ഭാഷകളിൽ ആണ് മരക്കാർ എത്തുന്നത്. മലയാളം , തമിഴ് , തെലുങ്ക് , കന്നഡ , ഹിന്ദി ഭാഷകളിൽ 5000 അധികം സ്‌ക്രീനിൽ ആണ് മരക്കാർ എത്തുന്നത്.

തമിഴിൽ വലിയ റിലീസ് ആണ് ചിത്രത്തിന് ആയി പ്ലാൻ ചെയ്തിരിക്കുന്നത്. ഡിസംബർ 2 ആണ് സിനിമ എത്തുന്നത്. എന്നാൽ മലയാളത്തിൽ നിന്നും ആദ്യമായി ഒരു സിനിമ ചൈനയിൽ റിലീസ് ചെയ്യും എന്നുള്ള വിവരം ആണ് മോഹൻലാൽ പറയുന്നത്.

എന്നാൽ ചിത്രത്തിന്റെ ദൈർഘ്യത്തിൽ വ്യത്യാസം വരുത്തണം എന്ന് മോഹൻലാൽ പറയുന്നു. രണ്ട് മണിക്കൂറും അമ്പത് മിനിറ്റിനും അടുത്താണ് സിനിമ യഥാർത്ഥത്തിൽ ഉള്ളതെന്ന് മോഹൻലാൽ പറയുമ്പോൾ ചൈനയിൽ റിലീസ് ചെയ്യുമ്പോൾ ഇത് രണ്ട് മണിക്കൂർ ആയി കുറക്കണം എന്നും മോഹൻലാൽ പറയുന്നു.

മൊഴി മാറ്റിയല്ല സിനിമ അവിടെ റിലീസ് ചെയ്യുക.. മറിച്ച് സബ്ബ് ടൈറ്റിലിൽ ആയിരിക്കും സിനിമ എത്തുക എന്നും മോഹൻലാൽ പറയുന്നു. നാൽപ്പതോളം വിദേശ ചിത്രങ്ങൾ മാത്രം ആണ് ഒരു വർഷം ചൈനയിൽ റിലീസ് ചെയ്യുക.

അതിൽ ഒരെണ്ണം നമ്മുടെ മരക്കാർ ആയിരിക്കും എന്നും 60000 അധികം സ്‌ക്രീനിൽ ആയിരിക്കും റിലീസ് എന്നും മോഹൻലാൽ പറയുന്നു. ചൈന റിലീസ് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ തൊണ്ണൂറ് ശതമാനം പൂർത്തിയായി. അതോടൊപ്പം അവിടെ നിർമ്മാണത്തിൽ പങ്കാളികൾ ആകാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago