Categories: Cinema

മലയാളത്തിന്റെ സൂപ്പർസ്റ്റാർ പദവി ഇനി ദുൽഖർ സൽമാന്; മറ്റാർക്കും കഴിയാത്ത നേട്ടമെന്ന് തീയറ്ററുടമകൾ; ഉദ്ദേശിച്ചത് മോഹൻലാലിനെയെങ്കിൽ കാത്തിരിക്കൂ എന്ന് ആരാധകർ..!!

കുറുപ്പ് എന്ന ചിത്രം ഇറങ്ങിയതോടെ മലയാളത്തിൽ പുത്തൻ സൂപ്പർ സ്റ്റാർ പിറവി എടുത്തു എന്ന് തീയറ്റർ ഉടമകൾ. കോവിഡ് പ്രതിസന്ധി മൂലം അടഞ്ഞുപോയ തീയറ്ററുകൾ വീണ്ടും തുറക്കുമ്പോൾ തിരക്കേറിയ തീയറ്ററുകളിലേക്ക് പ്രേക്ഷകർ വീണ്ടും എത്തുമോ എന്നുള്ള ആകാംക്ഷയിൽ ആയിരുന്നു തീയറ്റർ ഉടമകൾ.

അതിനെയെല്ലാം മറികടന്നുകൊണ്ട്‌ ഉള്ള നേട്ടം ആയിരുന്നു കുറുപ്പ് ബോക്സ് ഓഫീസിൽ ബുക്കിംഗ് വഴി നേടിയത്. സിനിമകൾ കാണാൻ പ്രേക്ഷകർ ഒഴുകിയെത്തും എന്നുള്ള കാഴ്ച ആയിരുന്നു തീയറ്ററുകൾ കുറുപ്പിന് ഉണ്ടായ ബുക്കിങ്ങും അതുപോലെ പ്രീ ബുക്കിങ്ങും. നവംബർ 12 നു റിലീസ് ചെയ്ത കുറുപ്പിന് 505 സ്‌ക്രീനിൽ ലഭിച്ചത് 2600 ഷോകൾ ആയിരുന്നു.

സാധാരണ ഷോ കൂടാതെ കേരളത്തിലെ ഒട്ടുമിക്ക തീയറ്ററിലും അഡീഷണൽ ഷോ നടന്നു. കുറുപ്പിന്റെ കേരളത്തിൽ മാത്രം നേടിയ ഗ്രോസ് കളക്ഷൻ ആറ് കോടി മുപ്പത് ലക്ഷം ആയിരുന്നു. തീയറ്റർ ഉടമയും തീയറ്റർ ഉടമകളുടെ സംഘടനാ പ്രസിഡന്റ് ആയ വിജയകുമാർ ആണ് ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയത്.

ഒരാഴ്ച കഴിയുമ്പോൾ പത്ത് കോടിക്ക് മുകളിൽ ഗ്രോസ് നേടും എന്നാണ് ഷേണായിസ് തീയറ്റർ ഉടമ എം ഡി സുരേഷ് ഷേണായി പറയുന്നത്.

വളരെ വമ്പൻ സ്വീകരണമാണ് പ്രേക്ഷകരും ആരാധകരും കുറുപ്പിന് നൽകിയത്. കേരളത്തിൽ 505 സ്‌ക്രീനിൽ ഏകദേശം 2600 ഓളം ഷോയാണ് കുറുപ്പ് ആദ്യ ദിനം കളിച്ചത്. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷൻ കേരളത്തിൽ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണ്.

അതിൽ മൂന്നരക്കോടിയോളം നിർമാതാകൾക്ക് കിട്ടുന്ന വിഹിതമാണ്. അത് കേരളത്തിൽ ഇന്ന് ഉണ്ടാവാത്ത സർവ്വകലാ റെക്കോഡാണ്. നൂറ് ശതമാനം കപ്പാസിറ്റിയിൽ തിയേറ്ററുകളിൽ സിനിമ കളിച്ചപ്പോൾ പോലും ഇങ്ങനെയൊരു ഗ്രോസ് കളക്ഷൻ വന്നിട്ടില്ല. ഇതുവരെയുള്ള കേരളത്തിലെ ബോക്സ് ഓഫീസിലെ ഭൂരിപക്ഷം റെക്കോര്ഡുകളും ഉള്ളത് മോഹൻലാലിന്റെ പേരിലാണ്.

ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ ആദ്യ 50 കോടി ചിത്രം നൂറ് കോടി ചിത്രം 200 കോടി ചിത്രം ഏറ്റവും കുടുതൽ ഇൻഡസ്ട്രി വിജയങ്ങൾ ഉള്ള താരം എന്നിങ്ങനെ. മോഹൻലാലിന്റെ ബോക്സ് ഓഫീസ് റെക്കോർഡുകളെ പിന്നിലാക്കുന്നതാണ് തിയറ്ററിൽ ദുൽഖറിന്റെ പ്രകടനം.

മോഹൻലാൽ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ ദുൽഖറിന്റെതാണ്. ചാർളി, കലി, ജോമോന്റെ സുവിശേഷങ്ങൾ, എന്നീ സിനിമകൾ ആദ്യദിന കളക്ഷനിൽ റെക്കോർഡ് തീർത്തു.

എന്നാൽ ഇനി മലയാളത്തിൽ സൂപ്പർ സ്റ്റാർ ആയി നിൽക്കാൻ ഉള്ള താരം ദുൽഖർ ആയിരിക്കും എന്ന് തീയറ്റർ ഉടമകൾ പറയുമ്പോൾ മോഹൻലാലിനെ തരംതാഴ്ത്തിയത് ആണെങ്കിൽ ഡിസംബർ 2 വരെ കാത്തിരിക്കാൻ ആണ് മോഹൻലാൽ ആരാധകർ പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago