Categories: Cinema

അങ്ങനെ മലയാളത്തിനും ഒരു രക്ഷകൻ; മിന്നൽ മുരളി ക്രിസ്മസ് ആഘോഷിക്കുമ്പോൾ..!!

തമിഴ് നടൻ വിജയിയെ അനുസ്മരിക്കുന്ന തരത്തിൽ മലയാളത്തിലും ഒരു രക്ഷകൻ സിനിമ എത്തി. വിജയ് ചിത്രങ്ങളിൽ സൂപ്പർ പവർ ഒന്നും ഇല്ലെങ്കിൽ കൂടിയും സൂപ്പർ പവർ ഉള്ള നായകനായി ആണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ എത്തുന്നത്.

പട്ടണത്തിൽ ഭൂതവും എയ്ഞ്ചൽ ജോൺ ഒക്കെ വന്ന മലയാള സിനിമയിൽ സൂപ്പർ ഹീറോ ആയി ആദ്യമായി എത്തുന്ന ചിത്രം ആണ് ബേസിൽ ജോസഫിന്റെ സംവിധാന മികവിൽ എത്തുന്ന മൂന്നാം ചിത്രം ആണ്. മലയാള സിനിമക്ക് ഇതുവരെ ലഭിക്കാത്ത പ്രൊമോഷൻ ആണ് ഒടിടി പ്ലാറ്റ്‌ഫോം നെറ്റ് ഫ്ലിക്സ് മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയത്.

റെസ്‌ലിങ് താരം ഗ്രേറ്റ് കാളിയും അതുപോലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് എല്ലാം പ്രൊമോഷൻ ചെയ്യാൻ എത്തി. ടോവിനോ നായകൻ ആയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയ ഗുരു സോമസുന്ദരം ആണ്.

അരുൺ അനിരുദ്ധൻ , ജസ്റ്റിൻ മാത്യൂ എന്നിവർ ചേർന്ന് ഒരുക്കിയ തിരക്കഥ ആവറേജിന് മുകളിൽ നിൽക്കുന്നതാണ്. സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. അജു വര്ഗീസ് ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. ഫെമിന ജോർജ് ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.

സ്ഥിരം കോമഡി ഫോർമുലയിൽ നിന്നും മാറി ഹരിശ്രീ അശോകൻ മികച്ച ഒരു ക്യാരക്ടർ വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ദാസൻ എന്ന വേഷത്തിൽ ആണ് ഹരിശ്രീ അശോകൻ എത്തുന്നത്. ഒരേ കാരണം കൊണ്ട് അമാനുഷിക ശക്തി ലഭിക്കുന്ന നായകന്റെയും വില്ലന്റെയും കഥയാണ് ചിത്രം പറയുന്നത്.

തൊണ്ണൂറുകളിൽ നടക്കുന്ന കഥ ആയി ആണ് സിനിമ മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായ അമാനുഷിക ശക്തി ലഭിക്കുന്ന നായകൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ തനിക്ക് ലഭിച്ച ശക്തി തന്റെ പ്രണയത്തിന് വേണ്ടി ഉപയോഗിക്കുന്ന വില്ലൻ ഗുരു സോമസുന്ദരം ഗംഭീര പെർഫോമൻസ് ആണ് കാഴ്ച വെക്കുന്നത്.

ഇരുവരും തമ്മിൽ ഉള്ള പോരാട്ടം തന്നെയാണ് രണ്ടാം പകുതിയുടെ ഇതിവൃത്തം. ചില രംഗങ്ങൾ അലോരസപ്പെടുത്തുന്നുണ്ട് എങ്കിൽ കൂടിയും ബേസിൽ സംവിധാനം ചെയ്ത കുഞ്ഞിരാമായണം , ഗോദ എന്നി ചിത്രങ്ങൾ പോലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആണ് മിന്നൽ മുരളിയും.

എന്നാൽ ശരാശരിക്ക് മുകളിൽ നിൽക്കുന്ന തിരക്കഥക്ക് കൂടുതൽ ശക്തി നൽകുന്നത് ബേസിൽ എന്ന സംവിധായകന്റെ കൃത്യതയാർന്ന സംവിധാന മികവും വിഷ്വൽ എഫക്ട്സും ആർട്ടും കൃത്യമായ അളവിൽ ചേർന്നതോടെ നല്ലൊരു പ്രേക്ഷക പിന്തുണ ലഭിക്കുന്ന ചിത്രമായി മിന്നൽ മുരളി മാറുന്നത്.

കുറുക്കൻമൂല എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് മിന്നൽ മുരളിയുടേത്. അവിടെ തയ്യൽക്കാരനായ ജെയിസൺ. ടോവിനോ തോമസ് ആണ് ഈ വേഷം ചെയ്യുന്നത്. പ്രണയത്തിൽ ചതിക്കപ്പെട്ട ജെയിസണ് അപ്രതീക്ഷിതമായി മിന്നൽ ഏൽക്കുന്നു. അതെ മിന്നൽ ചക്കടക്കാരൻ ഷിബുവിനും ഏൽക്കുന്നു.

ഗുരു സോമസുന്ദരം ആണ് ഈ വേഷത്തിൽ എത്തുന്നത്. ചെറിയ കഥയിൽ നിന്നും ഉണ്ടാക്കിയ കഥയോട് നീതി പുലർത്തുന്ന തിരക്കഥ ആണ് ചിത്രത്തിനായി ഉള്ളത്. ഗ്രാമീണതയും അവിടത്തെ തമാശകളും എന്ന ബേസിൽ എന്ന സംവിധായകൻ തന്റെ ശക്തി കേന്ദ്രങ്ങൾ വീണ്ടും കൃത്യമായി ഉപയോഗിക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

News Desk

Recent Posts

അലറിവിളിച്ച് ജാസ്മിൻ, പൊട്ടിക്കരഞ്ഞ് ഗബ്രി; മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ഇരുവരും ഔട്ട് ആകുന്നു..!!

മലയാളികൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്ന ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസ് ഷോയുടെ എല്ലാ…

2 weeks ago

42 ആം വയസിൽ രണ്ടാം വിവാഹം കഴിച്ചതിന്റെ സന്തോഷത്തിൽ നടി ലെന; പ്രണയമല്ല ഞങ്ങളെ ഒന്നിപ്പിച്ചതെന്നും താരം..!!

മലയാളി മനസുകളിൽ ഒട്ടേറെ വർഷങ്ങളായി നിൽക്കുന്ന മുഖമാണ് ലെനയുടേത്. കഴഞ്ഞ ഇരുപത്തിയഞ്ച് വര്ഷങ്ങളായി ലെന അഭിനയ ലോകത്തിൽ സജീവമാണ്. അതിനൊപ്പം…

2 months ago

തട്ടിപ്പിൽ കേസിൽ പോലീസ് പിടിയിലായ രവീന്ദറിനെ കൈവിടാതെ മഹാലക്ഷ്‍മി; ജാമ്യത്തിലറിങ്ങിയ ഭർത്താവിനെ കുറിച്ച് മഹാലക്ഷ്മി പറഞ്ഞത് ഇങ്ങനെ..!!

നടി മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും വിവാഹം കഴിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. അമിത വണ്ണമുള്ള രവീന്ദറിനെ മഹാലക്ഷ്മി വിവാഹം…

7 months ago

മാസ്സ് കാട്ടാൻ മോഹൻലാൽ ഓടി നടന്നപ്പോൾ തുടർച്ചയായി 7 വർഷങ്ങൾ ബോക്സ് ഓഫീസ് വിജയങ്ങൾ നേടി മമ്മൂട്ടി..!!

മലയാള സിനിമക്ക് ഒഴിച്ചുകൂടാനാകാത്ത വിസ്മയങ്ങളായി മമ്മൂട്ടിയും മോഹൻലാലും ഇന്നും തുടരുകയാണ് എങ്കിൽ കൂടിയും വിജയ പരാജയങ്ങൾ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു…

7 months ago

സ്തനങ്ങളുടെ വലുപ്പം പറയുമ്പോൾ 34 അല്ലെങ്കിൽ 36 എന്ന് പറയുന്നത് നിങ്ങൾക്ക് നിങ്ങളുടെ കപ്പ് സൈസ് പറയാൻ അറിയുമോ; എങ്ങനെ കണ്ടെത്താം നിങ്ങളുടെ കപ്പ് സൈസ്..!!

സ്ത്രീകൾ കൂടുതലും വ്യാകുലമായി ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ സ്തനങ്ങൾ. സ്തനങ്ങളുടെ വലിപ്പവും ഷേപ്പും എല്ലാം സ്ത്രീകൾക്ക് ആത്മ വിശ്വാസം കൂട്ടുന്ന…

8 months ago

നൊന്ത് പ്രസവിച്ച രണ്ട് പെണ്മക്കളെ മറന്നുകൊണ്ട് അപർണ്ണ നായർ ജീവനൊടുക്കി എങ്കിൽ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചു കാണും..!!

മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് അപർണ നായരുടേത്. അപ്രതീക്ഷിതമായി അപർണ്ണ ഒരു മുഴം കയറിൽ ജീവിതം അവസാനിച്ചപ്പോൾ…

8 months ago